Sunday, May 5, 2024
-Advertisements-
KERALA NEWSപബ്‌ജി കളിച്ചതിലെ വൈരാഗ്യം കൊ-ലപാതകത്തിൽ കലാശിച്ചു; നാടിനെ നടുക്കി അഖിലിന്റെ കൊ-ലപാതകം

പബ്‌ജി കളിച്ചതിലെ വൈരാഗ്യം കൊ-ലപാതകത്തിൽ കലാശിച്ചു; നാടിനെ നടുക്കി അഖിലിന്റെ കൊ-ലപാതകം

chanakya news
-Advertisements-

അടൂർ: കൊടുമണ്ണിൽ പ്രായപൂർത്തിയാകാത്ത 16 വയസുകാരനായ അഖിലിനെ കൊ-ലപ്പെടുത്തിയ സംഭവത്തിന്റെ സത്യങ്ങൾ പുറത്ത് വരുന്നത് നാട്ടുകാരുടെ ചോദ്യം ചെയ്യലിനെ തുടർന്ന്. അഖിലിനെ സുഹൃത്തുക്കൾ ചേർന്നു ഒഴിഞ്ഞ പറമ്പിൽ വെച്ചു കല്ലെറിഞ്ഞു വീഴ്ത്തുകയും താഴെ വീണപ്പോൾ സമീപത്തു നിന്നും എടുത്ത മഴു ഉപയോഗിച്ച് കഴുത്തിനു വെ-ട്ടുകയും ചെയ്തു. ശേഷം മറിച്ചിട്ടും അഖിലിനെ വെട്ടുകയുണ്ടായി. അഖിലിനെ മൃ-തദേഹം മറവ് ചെയ്യുന്നതിനായി കുഴി വെട്ടുകയും കുഴിയിൽ ഇട്ട് മൃ-തദേഹം മൂടുന്ന അതിനായി ദൂരെനിന്നും മണ്ണ് കൊണ്ട് വരികയും ചെയ്തു. എന്നാൽ ഇത് നാട്ടുകാരായ ചിലരുടെ ശ്രദ്ധയിൽ പെടുകയായിരുന്നു. തുടർന്ന് നാട്ടുകാർ സ്ഥലത്തെത്തുകയും ഇവരെ ചോദ്യം ചെയ്യുകയും ചെയ്തു. തുടർന്ന് സംഭവത്തിലെ പ്രതികൾ നടന്ന കാര്യം തുറന്നു പറയുകയായിരുന്നു. സംഭവസ്ഥലത്തെത്തി മണ്ണ് മാറ്റിയപ്പോൾ അഖിലിനെ മൃത-ദേഹം കാണുകയുണ്ടായി.

ഒടുവിൽ നാട്ടുകാർ പോലീസിനെ അറിയിക്കുകയും തുടർന്ന് പ്രതിയെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന സംബന്ധിച്ചുള്ള പകയാണ് സഹപാഠികൾ സുഹൃത്തിനെ കൊ-ലപ്പെടുത്തിയതിന് പിന്നിൽ എന്നാണ് പോലീസ് പറയുന്നത്. പബ്ജി കളിച്ചതിലുള്ള വൈരാഗ്യവും അഖിലിനെ ആക്രമിക്കാൻ പ്രേരിപ്പിച്ചതായും വാർത്തകൾ സമൂഹ മാധ്യമങ്ങളിൽ പരക്കുന്നുമുണ്ട്. ഇന്ന് ഉച്ചയ്ക്ക് 1 മണിയ്ക്കും മൂന്ന് മണിയ്ക്കും ഇടയിലാണ് സംഭവം നടന്നത്. അങ്ങാടിക്കൽ വടക്ക് സുധീഷ് ഭവനിൽ സുധീഷിന്റെയും മിനിയുടെയും മകനാണ് മരിച്ച പതിനാറുകാരനായ അഖിൽ. കൈപ്പട്ടൂർ സെന്റ് ജോർജ് മൗണ്ട് ഹൈസ്കൂളിൽ പത്താംക്ലാസിൽ പരീക്ഷയെഴുതിയിരിക്കുക ആയിരുന്നു അഖിൽ. ഒൻപതാം ക്ലാസ് വരെ അഖിലേന്ത്യ ഒപ്പം പഠിച്ചിരുന്ന അവരാണ് ഈ കു-റ്റകൃത്യം നടത്തിയതെന്നാണ് പോലീസ് പറയുന്നത്. ഇവർ രണ്ട് പേരും അങ്ങാടിക്കൽ തെക്ക് എസ് എൻ വി എച്ച് എസിൽ പത്താം ക്ലാസിൽ പടിക്കുന്നവരാണ്.

രാവിലെ അഖിലിനെ വീട്ടിലെത്തിയ ഇരുവരും അഖിലിനെ സൈക്കിളിൽ വിളിച്ചു കൊണ്ടുപോവുകയായിരുന്നുവെന്നാണ് പറയുന്നത്. രണ്ടുപേരുടെയും സൈക്കിൾ സംഭവസ്ഥലത്തുനിന്നും പോലീസിന് ലഭിച്ചു. പ്രതികളിൽ ഒരാളെ അഖിൽ നേരത്തെ സമൂഹമാധ്യമങ്ങളിലൂടെ കളിയാക്കിയിരുന്നുവെന്നും ഇതിന്റെ പകയാണ് കൊ-ലപാതകത്തിലേക്ക് നയിച്ചത് എന്നാണ് പോലീസ് പറയുന്നത്. സംഭവം അറിഞ്ഞതിനെ തുടർന്ന് ജില്ലാ പോലീസ് സൂപ്രണ്ട് കെ ജി സൈമൺ, അടൂർ ഡി വൈ എസ് പി ജവഹർ ജനാർദ്, സിഐ ശ്രീകുമാർ എന്നിവർ സ്ഥലത്തെത്തി. മൃ-തദേഹം പോസ്റ്റ്മോർട്ടത്തിനായി അടൂർ ജനറൽ ഹോസ്പിറ്റലിലേക്ക് മാറ്റി

-Advertisements-