Saturday, May 4, 2024
-Advertisements-
NATIONAL NEWSപ്രധാനമന്ത്രിയുടെ ആഹ്വനപ്രകാരം അന്യസംസ്ഥാന തൊഴിലാളികൾക്കായി 52 സാമൂഹിക അടുക്കളയുമായി ആർ.എസ്.എസ്

പ്രധാനമന്ത്രിയുടെ ആഹ്വനപ്രകാരം അന്യസംസ്ഥാന തൊഴിലാളികൾക്കായി 52 സാമൂഹിക അടുക്കളയുമായി ആർ.എസ്.എസ്

chanakya news
-Advertisements-

ഡൽഹി: രാജ്യത്ത് കൊറോണ ഭീതിമൂലം ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ അന്യസംസ്ഥാന തൊഴിലാളികൾക്ക് സുരക്ഷയും ഭക്ഷണവും ഒരുക്കണമെന്നുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിർദേശ പ്രകാരം ആർ എസ് എസ് രാജ്യത്ത് 52 സാമൂഹിക അടുക്കള ഒരുക്കി. ഈ സംരംഭത്തിലൂടെ ആവശ്യക്കാർക്ക് വേണ്ടുന്ന ഭക്ഷണവും റേഷൻ സാധനങ്ങളും അതിവേഗം എത്തിക്കാനുള്ള തീരുമാനമാണ് ആർ എസ് എസ് എടുത്തിട്ടുള്ളത്. ഓരോ കേന്ദ്രങ്ങളിലും മൂന്ന് ഷിഫ്റ്റുകളിലായി മൂവായിരത്തോളം ഭക്ഷണപൊതികൾ ഉണ്ടാക്കും.

ഉത്തർപ്രദേശ്, ബിഹാർ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുമുള്ള തൊഴിലാളികൾക്ക് ഇത് ഗുണം ചെയ്യുമെന്ന് ആർ എസ്‌ എസ് സംസ്ഥാന എസ്‌സിക്യൂട്ടീവ് സമിതി അംഗം ദയാനന്ദ് പറഞ്ഞു. ഡൽഹിയിൽ ഈ പദ്ധതിയ്ക്ക് നേതൃത്വം വഹിക്കുന്നത് ആർ എസ് എസുകാരായ ഉദ്യോഗസ്ഥർ, വ്യാപാരികൾ, ഹോട്ടൽ ഉടമസ്ഥർ, എൻജിനീയർമാർ തുടങ്ങിയവരാണ്. ഇതിനു വേണ്ടി കൃത്യമായ രീതിയിൽ ശുചിത്വവും സാമൂഹിക അകലം പാലിച്ചുമാണ് ഇവരുടെ പ്രവർത്തനം. ലോക്ക് ഡൗൺ പ്രഖ്യാപിച്ചത് മൂലം ഡൽഹിയിലെ അന്യസംസ്ഥാന തൊഴിലാളികൾക്ക് തങ്ങളുടെ താമസ സ്ഥലത്തു ഭക്ഷണമില്ലാതെ കുടുങ്ങി കിടക്കുകയാണ്. ഇത്തരത്തിലുള്ളവർക്ക് ഈ പദ്ധതി ഗുണം ചെയ്യുമെന്നാണ് ആർ എസ് എസ് നേതൃത്വം കരുതുന്നത്.

-Advertisements-