ബിഗ്ബോസ്സ് സീസൺ ടു മത്സരാത്ഥിയായിരുന്ന ഡോ രജിത്ത് കുമാർ ഏവർക്കും പ്രിയപ്പെട്ടവനായിരുന്നു. പരിപാടിയിൽ കൂടുതൽ ജനപിന്തുണയുള്ള ഒരേയൊരു വ്യെക്തിയും അദ്ദേഹം മാത്രമായിരുന്നു. നിരവധി ആളുകൾ അദ്ദേഹത്തിനു സമൂഹ മാധ്യമങ്ങളിലും ഉണ്ടായിരുന്നു. അതുപേലെ തന്നെ രെജിത്ത് കുമാറിന്റെ പേരിൽ ആരാധകർ ഉണ്ടാക്കിയ ഫാൻ പേജുകളും ഫേസ്ബുക്ക് ഗ്രുപ്പുകളുമെല്ലാം പിന്തുണയായി ഉണ്ടായിരുന്നു. പക്ഷെ ഇന്നിപ്പോൾ കേൾക്കുന്ന വാർത്ത ആരാധകരെ വിഷമിപ്പിക്കുന്ന തരത്തിലുള്ളതാണ്.
കഴിഞ്ഞ ദിവസം ഉണ്ടായ കനത്ത കാറ്റിലും മഴയിലും രജിത് കുമാറിന്റെ അയൽവാസിയുടെ പ്ലാവ് വീണു വീട് ഭാഗീകമായി തകർന്നിരിക്കുകയാണ്. ഇത് സംബന്ധിച്ച് ഉള്ള കാര്യം രജിത് കുമാർ തന്നെയാണ് സോഷ്യൽ മീഡിയ വഴി ആരാധകരെ അറിയിക്കുകയും ചെയ്തത്. തുടർന്ന് നിരവധി ആളുകളാണ് അദ്ദേഹത്തിനു ആശ്വാസ വാക്കുകളുമായി ഫേസ്ബുക്ക് പോസ്റ്റിൽ കമന്റുകളുമായി എത്തിയത്. അദ്ദേഹത്തിന്റെ വീടിന്റെ കേടുപാടുകൾ മാറ്റികൊടുക്കാമെന്ന് പറഞ്ഞും മറ്റു കുഴപ്പങ്ങൾ ഉണ്ടോ എന്നൊക്കെയുള്ള വാക്കുകളുമായി എത്തിയത് നിരവധി ആളുകളാണ്.