Friday, April 26, 2024
-Advertisements-
ENTERTAINMENTരാഷ്ട്രത്തിന് വേണ്ടി പ്രവർത്തിക്കാൻ ആഗ്രഹം ; ബിഗ്‌ബോസ് താരം റോബിൻ രാധാകൃഷ്ണൻ രാഷ്ട്രീയത്തിലേക്ക് ?

രാഷ്ട്രത്തിന് വേണ്ടി പ്രവർത്തിക്കാൻ ആഗ്രഹം ; ബിഗ്‌ബോസ് താരം റോബിൻ രാധാകൃഷ്ണൻ രാഷ്ട്രീയത്തിലേക്ക് ?

chanakya news
-Advertisements-

കൊച്ചി : ബിഗ്‌ബോസ് മലയാളം സീസൺ നാലിലൂടെ ശ്രദ്ധ നേടിയ താരമാണ് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. ബിഗ്‌ബോസ് വിന്നർ ആയില്ലെങ്കിലും ഷോയുടെ ഇടയ്ക്ക് വെച്ച് പുറത്താക്കപ്പെട്ടെങ്കിലും വലിയ ആരാധക വൃന്ദമാണ് താരത്തിനുള്ളത്. ബിഗ്‌ബോസ് കഴിഞ്ഞതിന് ശേഷം റോബിനെ തേടി നിരവധി സിനിമകൾ എത്തുകയും അതിൽ ചിലതിൽ താരം അഭിനയിച്ച് വരികയുമാണ്. ഇപ്പോഴിതാ റോബിൻ രാധാകൃഷ്ണൻ രാഷ്ട്രീയത്തിലേക്കിറങ്ങുന്നു എന്ന വാർത്തകളാണ് പുറത്ത് വരുന്നത്.

വൈകാതെ താൻ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയേക്കുമെന്നും ചിലർ തന്നെ സമീപിച്ചതായും റോബിൻ രാധകൃഷ്ണൻ കൈരളി ചാനലിന് നൽകിയ അഭിമുഖത്തിൽ പറയുന്നു. തനിക്ക് രാഷ്ട്രീയത്തിൽ താല്പര്യമുണ്ടെന്നും പക്ഷെ ഇപ്പോൾ അതിനുള്ള സമയം ആയിട്ടില്ലെന്നും താരം പറയുന്നു. ഇപ്പോൾ സിനിമയിൽ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും താരം പറയുന്നു.

രാഷ്ടത്തിന് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് ആഗ്രഹിക്കുന്ന ആളാണ് താനെന്നും രാഷ്ട്രത്തിന് വേണ്ടി പ്രവർത്തിക്കാൻ ഇഷ്ടമാണെന്നും താരം പറയുന്നു. രാജ്യത്തിനും ജനങ്ങൾക്കും നല്ലത് ചെയ്യാൻ ഒരു രാഷ്ട്രീയ പാർട്ടിയുടെ ഭാഗമാകണമെന്ന് നിരബന്ധമില്ലെന്നും താരം പറയുന്നു. ജനങ്ങൾക്ക് വേണ്ടി നല്ലത് ചെയ്യുന്നതൊക്കെ രാഷ്ട്രീയമാണ്. അത്തരമൊരു സമയം വരുമ്പോൾ താനത് ചെയ്യുമെന്നും സംസാരിക്കുന്നതിനേക്കാൾ നല്ലത് പ്രവർത്തിച്ച് കാണിക്കുന്നതാണ് തന്റെ ശീലമെന്നും ഏത് രാഷ്ട്രീയത്തിനൊപ്പമാണ് താൻ എന്ന് ഇപ്പോൾ പറയാൻ ഇല്ലെന്നും താരം പറയുന്നു.

-Advertisements-