Monday, May 6, 2024
-Advertisements-
ENTERTAINMENTഭാര്യയെ കൂടെ കൊണ്ട് നടക്കുന്നത് പേടി കൊണ്ടാണെന്ന് പറയുന്നവർക്ക് മറുപടിയുമായി എം ജി ശ്രീകുമാർ

ഭാര്യയെ കൂടെ കൊണ്ട് നടക്കുന്നത് പേടി കൊണ്ടാണെന്ന് പറയുന്നവർക്ക് മറുപടിയുമായി എം ജി ശ്രീകുമാർ

chanakya news
-Advertisements-

മലയാള സിനിമയിലെ ഗായകാരുടെ പേര് പറയുമ്പോൾ ഒരു മലയാളിയും വിട്ട് പോകാത്ത പേരാണ് എംജി ശ്രീകുമാർ. മോഹൻലാൽ, മമൂട്ടി തുടങ്ങി നിരവധി സൂപ്പർസ്റ്റാറുകളുടെ ഗാനങ്ങൾ ആലപിച്ച കലാകാരൻ കൂടിയാണ് ഇദ്ദേഹം. സിനിമക്ക് പുറമെ നിരവധി അയ്യപ്പ ഗാനങ്ങൾ ആലപിച്ച് മലയാളികളുടെ പ്രിയപ്പെട്ടവനായി മാറിയ ഗായകനാണ് എംജി.

മലയാളികളുടെ ശ്രീകുട്ടൻ ഇപ്പോൾ റിയാലിറ്റി ഷോകളുടെ വിധകർത്താവായും സജീവ രംഗത്തുണ്ട്. മലയാളത്തിന് പുറകെ തമിഴ്, തെലുങ്ക് സിനിമകളിലും ഗാനങ്ങൾ പാടി ആരാധകരെ ഇദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. ഓരോ നടന്മാർക്കും ചേരുന്ന ശൈലിയിൽ പാടുന്ന ഗായകൻ എന്ന അംഗീകാരവും ഇദ്ദേഹത്തിന് സ്വന്തമാണ്.

സിനിമകളിലും യാത്രകളിലും സജീവമായ എംജി ഇപ്പോളും കൂടെ ഭാര്യ ലേഖയെയും കൂടെ കൂടാറുണ്ട് ഇപ്പോൾ ആ കാര്യത്തെ പറ്റി അദ്ദേഹം തുറന്ന് പറയുകയാണ്. പ്രണയ വിവാഹമായിരുന്നു ഇരുവരുടേയുമെന്നും 15 വർഷത്തോളം ലിവിങ് ടുഗെദറിന് ശേഷമുള്ള വിവാഹം വീട്ടുകാരുടെ അടക്കം എതിർപ്പ് മറികടന്നു കൊണ്ടാണ് നടത്തിയതെന്നും എംജി വെളിപ്പെടുത്തുന്നു.

ഭാര്യയെ കൂടെ കൊണ്ട് നടക്കുന്നതിന് ഒരുപാട് കളിയാക്കലും കുറ്റപ്പെടുത്തലും കേട്ടിട്ടുണ്ടെന്നും വര്ഷങ്ങളായി താൻ ഭാര്യയെ കൂടെ കൊണ്ട് നടക്കുന്നത് ഭാര്യയെ പേടിച്ചിട്ടാണെന്ന് പല കൂട്ടുകാരും പറഞ്ഞിട്ടുണ്ട്. ഇ കാര്യം ചോദിച്ചു സ്വന്തം ചേട്ടൻ പോലും ചീത്ത പറഞ്ഞിട്ടുണ്ടെന്നും എന്നാൽ ഇപ്പോളത്തെ കാലത്ത് എല്ലാ സെലിബ്രറ്റികളും എവിടെ പോയാലും ഭാര്യമാരെയും കൂടെ കൂട്ടാറുണ്ടെന്നും, എവിടെ പോയാലും ഭാര്യയെ ഒപ്പം കൂട്ടുന്നത് ഇഷ്ടമുള്ളത് കൊണ്ടാണ് മറിച്ച് പേടികൊണ്ടല്ലന്നും എംജി ശ്രീകുമാർ പറയുന്നു. തന്റെ കാര്യങ്ങൾ നോക്കാൻ ഒരു മാനേജർ ഉള്ളതിലും നല്ലത് ഭാര്യയാന്നെനും അദ്ദേഹം കൂട്ടിച്ചേർത്തു.

-Advertisements-