Monday, May 13, 2024
-Advertisements-
KERALA NEWSമലപ്പുറത്തിനൊരു ഇമ്മിണി ബല്യ സല്യൂട്ട് ; എറണാകുളം ജില്ലാ കളക്ടർ എസ് സുഹാസിന്റെ കുറിപ്പ്

മലപ്പുറത്തിനൊരു ഇമ്മിണി ബല്യ സല്യൂട്ട് ; എറണാകുളം ജില്ലാ കളക്ടർ എസ് സുഹാസിന്റെ കുറിപ്പ്

chanakya news
-Advertisements-

കൊച്ചി: കരിപ്പൂർ വിമാനാപകടത്തിൽ പരിക്കേറ്റവരെ രക്ഷിക്കുന്നതിനു സ്വന്തം സുരക്ഷപോലും നോക്കാതെ മുന്നിട്ടിറങ്ങിയ മലപ്പുറത്തുകാർക്ക് ബിഗ് സല്യൂട്ട് നൽകി എറണാകുളം ജില്ലാ കളക്ടർ എസ് സുഹാസ്. പ്രതിരോധ പ്രവർത്തനങ്ങളുമായി പൊരുതി നിൽക്കുന്നതിനിടയിലുണ്ടായ മഴയും വെള്ളപ്പൊക്ക ഭീതിയും നാടിനെ വലിയ രീതിയിൽ അലട്ടിയിരിക്കുകയാണ്. ഇടുക്കിയിൽ നിന്നും രാവിലെ ഒരു ദുരന്ത വാർത്ത ഉണ്ടാവുകയും രാത്രിയോടെ കരിപ്പൂരിൽനിന്ന് മറ്റൊരു ദുരന്ത വാർത്തയുണ്ടാവുകയും ചെയ്തിരിക്കുകയാണ്. എന്നാൽ ഈ മഴയുടെ പശ്ചാത്തലത്തിൽ സ്വന്തം സുരക്ഷയെപോലും വകവയ്ക്കാതെ മറ്റുള്ളവരുടെ ജീവൻ രക്ഷിക്കുന്നതിനായി മുന്നിട്ടിറങ്ങിയ മലപ്പുറത്തിന്റെ മനസ്സിന് മുൻപിലും പ്രവർത്തിക്കു മുൻപിലും ശിരസ്സു നമിക്കുന്നു. നിങ്ങളെ ഓരോരുത്തരെയും ഓർത്ത് അഭിമാനം കൊള്ളുന്നു. രക്ഷാപ്രവർത്തനത്തിനിറങ്ങിയവരെ പ്രശംസിച്ചുകൊണ്ട് എറണാകുളം ജില്ലാ കളക്ടർ എസ് സുഹാസ് രംഗത്ത്. ഫേസ്ബുക്ക് കുറുപ്പിന്റെ പൂർണരൂപം വായിക്കാം.

മലപ്പുറത്തിനൊരു ഇമ്മിണി ബല്യ സല്യൂട്ട് !

തികച്ചും വേദനാജനകമായ ഒരു ദിനമായിരുന്നു ഇന്നലെ . കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി പൊരുതി നിൽക്കുന്നതിനിടയിൽ ഉണ്ടായ മഴയും , വെള്ളപ്പൊക്ക ഭീതിയും കുറച്ചൊന്നുമല്ല ഈ നാടിനെ അലട്ടിയിരിക്കുന്നത്. അപ്പോഴാണ് ഇടുക്കി ജില്ലയിൽ നിന്നും ഇന്നലെ രാവിലെ രാജമല പെട്ടിമുടി ഉരുൾപൊട്ടൽ ഉണ്ടാവുകയും തുടർന്ന് നിരവധി പേരുടെ ജീവൻ നഷ്ടപ്പെടുകയും ചെയ്യുന്നു എന്ന വാർത്ത വന്നത്.

എറണാകുളത്തെ ജനതയ്ക്ക് വേണ്ടി മുൻകരുതൽ എടുക്കുന്ന തിരക്കിലായിരുന്നു ഞങ്ങൾ എല്ലാവരും എങ്കിലും ഇവിടെ നിന്ന് എത്തിക്കാവുന്ന എല്ലാ സഹായങ്ങളും നൽകാൻ പ്രത്യേകം ശ്രമിച്ചു. വിഷമത്തോട് കൂടി തന്നെ ഇടുക്കിയിലെ വിവരങ്ങൾ ഇടയ്ക്കിടയ്ക്ക് അന്വേഷിക്കുന്നുണ്ടായിരുന്നു.രക്ഷിക്കാനായി അവിടെ എത്തിപ്പെടാനുള്ള ബുദ്ധിമുട്ടുകൾ തന്നെയാണ് കേട്ടത്.

രാത്രി സമയത്തു ഞങ്ങൾ ഉദ്യോഗസ്ഥർ എത്തുന്ന ഓരോ ഫോൺ കോളുകളെയും ജാഗ്രതയോടെയാണ് കാണുന്നത്. തീർത്തും ഞെട്ടിക്കുന്നതായിരുന്നു കോഴിക്കോട് വിമാന താവളത്തിൽ ലാൻഡ് ചെയ്ത ഫ്ലൈറ്റ് റൺവേയിൽ നിന്ന് തെന്നി മാറി എന്നത്. കുറച്ചു സമയം കൂടി കഴിഞ്ഞപ്പോഴാണ് അപകടത്തിന്റെ വ്യാപ്തി അറിയുന്നത്. വയനാട് ജോലി ചെയ്യുമ്പോൾ കോഴിക്കോട് എയർപോർട്ട് വഴി യാത്ര ചെയ്തിട്ടുള്ളതിനാൽ ആദ്യം തോന്നിയ ആശങ്ക അവിടെ നിന്നും ഈ പ്രത്യേക സാഹചര്യത്തിൽ അപകടത്തിൽ പെട്ടവരെ എങ്ങനെ ആശുപത്രികളിൽ എത്തിക്കും എന്നത് തന്നെ ആയിരുന്നു .

പിന്നീട് അങ്ങോട്ട് കണ്ടത് , കേട്ടതും അറിഞ്ഞതും കേരളത്തിന്റെ , മലപ്പുറത്തിന്റെ , മലപ്പുറത്തുകാരുടെ നന്മ ആയിരുന്നു. ഈ കോവിഡ് പശ്ചാത്തലത്തിൽ , ഈ മഴയുടെ പശ്ചാത്തലത്തിൽ സ്വന്തം സുരക്ഷ നോൽക്കാതെ മറ്റുള്ളവരുടെ ജീവന്റെ വില അറിയുന്ന മലപ്പുറത്തിന്റെ മനസിന് മുൻപിൽ പ്രവർത്തിക്കു മുൻപിൽ ശിരസ്സു നമിക്കുന്നു .. അഭിമാനിക്കുന്നു നിങ്ങളെ ഓരോരുത്തരെയും ഓർത്ത്

രണ്ടാഴ്ച മുൻപ് മലപ്പുറത്ത് തന്നെ ഉള്ള ഒരു കുഞ്ഞനുജൻ മനസറിഞ്ഞു നിഷ്കളങ്കമായി പറഞ്ഞത് സത്യമാണെന്നു നിങ്ങൾ ഓരോരുത്തരും തെളിയിച്ചു. സ്വന്തം സുരക്ഷക്ക് എന്ത് വന്നാലും ” മ്മക്ക് ഒരു കൊഴപ്പോല്ല്യ” എന്ന വിശ്വാസവുമായി ഓരോ ജീവനും രക്ഷിച്ചു ആശുപത്രിയിൽ എത്തിച്ച …മനുഷ്യ ജീവനാണ് വലുത് എന്ന് വീണ്ടും വീണ്ടും തെളിയിച്ച മലപ്പുറത്തുകാരന്റെ മനസാണ് വലുത് …

നിങ്ങളുടെ എല്ലാരുടെയും ശരിയാകും ഞങ്ങളുടെ പ്രാർത്ഥന ഉണ്ട്

ഇടുക്കി രാജമല പെട്ടിമുടി ദുരന്തത്തിലും, കോഴിക്കോട് വിമാന അപകടത്തിലും ജീവൻ പൊലിഞ്ഞവരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു , പരിക്കേറ്റവർ എത്രയും പെട്ടന്ന് സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു .

സുഹാസ്. എസ് IAS
ജില്ലാ കളക്ടർ
എറണാകുളം

-Advertisements-