Thursday, October 10, 2024
-Advertisements-
KERALA NEWSമലപ്പുറത്ത് വൈദ്യുതാഘാതമേറ്റ് പതിനേഴുകാരന് ദാരുണാന്ത്യം, കൂടെയുണ്ടായിരുന്ന സുഹൃത്തിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

മലപ്പുറത്ത് വൈദ്യുതാഘാതമേറ്റ് പതിനേഴുകാരന് ദാരുണാന്ത്യം, കൂടെയുണ്ടായിരുന്ന സുഹൃത്തിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

chanakya news

മലപ്പുറം : കൊണ്ടോട്ടിയിൽ വൈദ്യുതാഗതമേറ്റ് പതിനേഴുകാരന് ദാരുണാന്ത്യം. കിഴിശ്ശേരി കുഴിഞ്ഞോളം സ്വദേശി അബ്ദുൾ റസാഖിന്റെ മകൻ സിനാൻ (17) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി പത്ത് മണിയോടെയാണ് അപകടം നടന്നത്. വൈദ്യുതി വേലിയിൽ നിന്നും ഷോക്കേറ്റതാണെന്നാണ് വിവരം.

സിനാനും സുഹൃത്ത് ഷംനാദിനുമാണ് വൈദ്യുതാഗതമേറ്റത്. ഇരുവരേയും ഉടൻ തന്നെ കിഴിശേരിയിലെ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലും എത്തിച്ചെങ്കിലും സിനാന്റെ ജീവൻ രക്ഷിക്കാനായില്ല.

ഷംനാദ് (17) പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായാണ് വിവരം.

English Summary : 17 year old died of shock in malappuram