Saturday, May 4, 2024
-Advertisements-
KERALA NEWSഅമ്മയ്‌ക്കൊപ്പം ഉറങ്ങി കിടന്ന ഒരുമാസം മാത്രം പ്രായമുള്ള കുഞ്ഞിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി, അമ്മ...

അമ്മയ്‌ക്കൊപ്പം ഉറങ്ങി കിടന്ന ഒരുമാസം മാത്രം പ്രായമുള്ള കുഞ്ഞിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി, അമ്മ കസ്റ്റഡിയിൽ

chanakya news
-Advertisements-

തിരുവനന്തപുരം : പോത്തൻകോടിൽ ഒരു മാസം മാത്രം പ്രായമായ കുഞ്ഞിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. പോത്തന്‍കോട് മഞ്ഞമല സ്വദേശികളായ സുരിത-സജി ദമ്പതികളുടെ മകൻ ശ്രീദേവ് നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ബുധനാഴ്ച പുലർച്ചെയാണ് കുഞ്ഞിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ കുഞ്ഞിന്റെ മാതാവ് സരിതയെ പോലീസ് കസ്റ്റഡിയിലെടുത്തു.

കഴിഞ്ഞ ദിവസം അമ്മയ്‌ക്കൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ പുലർച്ചെ രണ്ട് മണിയോടെ കാണാതാവുകയായിരുന്നു. കുഞ്ഞിനെ കാണാനില്ലെന്ന് പറഞ്ഞ് കരഞ്ഞ സുരിതയുടെ നിലവിളികേട്ട് ഓടിയെത്തിയ നാട്ടുകാർ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.

പോലീസ് നടത്തിയ അന്വേഷണത്തിലാണ് വീട്ടിലെ കിണറിന് മുകളിൽ നിന്നും കുഞ്ഞിന്റെ ടവ്വൽ കണ്ടെത്തിയത്. തുടർന്ന് നടത്തിയ തിരച്ചിലിൽ കുഞ്ഞിന്റെ മൃതദേഹം കിണറ്റിൽ നിന്നും കണ്ടെത്തുകയായിരുന്നു. സംഭവ സമയം കുഞ്ഞിന്റെ പിതാവ് സജി വീട്ടിലുണ്ടായിരുന്നില്ല.

English Summary : one month old child found dead in well thiruvananthapuram

-Advertisements-