Friday, May 3, 2024
-Advertisements-
KERALA NEWSനിശ്ചയിച്ച മുഹൂർത്തത്തിൽ മാസ്ക് ധരിച്ചുകൊണ്ട് വരൻ വധുവിന്റെ കഴുത്തിൽ മിന്നുകെട്ടി

നിശ്ചയിച്ച മുഹൂർത്തത്തിൽ മാസ്ക് ധരിച്ചുകൊണ്ട് വരൻ വധുവിന്റെ കഴുത്തിൽ മിന്നുകെട്ടി

chanakya news
-Advertisements-

കോഴിക്കോട്: ലോക്ക് ഡൗൺ മൂലം പൊതുപരിപാടികൾ നടത്തുകയോ വിവാഹം ആർഭാട പൂർവ്വം നടത്തുകയോ ഒക്കെ ചെയ്താൽ നിലവിലെ സാഹചര്യത്തിൽ കുറ്റകരമാണ്. എന്നാൽ ലോക്ക് ഡൗണിന്റെ നിയന്ത്രണങ്ങൾ എല്ലാം പാലിച്ചുകൊണ്ട് ബേപ്പൂർ അമ്പലവളപ്പിൽ രവീന്ദ്രൻ – ജയലത ദമ്പതികളുടെ മക്കളായ രാഹുലും വിഷ്ണുവുമാണ് വിവാഹിതരായത്. ലോക്ക് ഡൗണിനു മുൻപ് ബന്ധുക്കളെയും നാട്ടുകാരെയുമെല്ലാം കല്യാണത്തിന് കഴണിച്ചിരുന്നു.

എന്നാൽ നിലവിലത്തെ സാഹചര്യത്തിൽ വിവാഹം മാറ്റി വെയ്ക്കുമെന്നുള്ള തരത്തിൽ സമൂഹമാധ്യമങ്ങൾ വഴി അറിയിച്ചിരുന്നു. എന്നാൽ വിഷ്ണുവിനും രാഹുലിനും വിവാഹം മാറ്റി വെയ്ക്കുന്നതിനോട് ഒട്ടും താല്പര്യമില്ലായിരുന്നു. തുടർന്ന് വ്യാഴാഴ്ച രാവിലെ 9: 20 നു രാഹുലിന്റെയും വെള്ളിയാഴ്ച രാവിലെ 8:20 നു വിഷ്ണുവിന്റേയും വിവാഹം സർക്കാരിന്റെയും ആരോഗ്യ വകുപ്പിന്റെയും പൂർണ്ണനിർദേശങ്ങൾ പാലിച്ചുകൊണ്ട് നടത്തുകയായിരുന്നു.

വരനൊപ്പം അച്ഛനും അമ്മയും മാത്രമാണ് ഉണ്ടായിരുന്നത്. കല്യാണയത്തിനു മാസ്ക് ധരിച്ചുകൊണ്ടാണ് ഇരുവരും എത്തിയത്. കൂടാതെ സാനിറ്റൈസർ ഉപയോഗിച്ചു കൈകഴുകിയും പൂർണ്ണമായും സർക്കാർ നിർദേശങ്ങൾ പാലിച്ചു കൊണ്ടാണ് വിവാഹം നടന്നത്. ബന്ധുക്കളും വീട്ടുകാരുമെല്ലാം പരസ്പരം സാമൂഹിക അകലവും പാലിച്ചു മറ്റുള്ളവർക്ക് മാതൃകയാകുകയും ചെയ്തു.

-Advertisements-