കണ്ണൂർ : സുഹൃത്തിന്റെ വെടിയേറ്റ് കൊല്ലപ്പെട്ട മനസയുടെ മൃദദേഹം കൊണ്ട് വന്ന ആംബുലൻസ് അപകടത്തിൽ പെട്ടു. മനസയുടെ മൃദദേഹം കണ്ണൂരിലെത്തിച്ച് കോതമംഗലത്തേക്ക് തിരിച്ച് പോകുംവഴിയാണ് അപകടം സംഭവിച്ചത്. എറണാകുളം സ്വദേശികളായ എമിൽ മാത്യു,ബിട്ടു കുര്യൻ എന്നിവർക്ക് പരിക്കേറ്റു.
മാഹി പാലത്തിന് സമീപത്തായി ഇന്ന് പുലർച്ചയോടെയാണ് അപകടം നടന്നത്. അപകടത്തിൽ പരിക്കേറ്റ ആംബുലൻസ് ജീവനക്കാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മനസയുടെ മൃദദേഹം കണ്ണൂർ എകെജി ഹോസ്പിറ്റലിൽ എത്തിച്ച് തിരിച്ച് പോകുംവഴിയാണ് ആംബുലൻസ് അപകടത്തിൽപെട്ടത്.