Tuesday, May 21, 2024
-Advertisements-
KERALA NEWSപർദ്ദ ധരിച്ചാലും തന്നെ ആ കണ്ണുകൾ കൊണ്ടേ ആളുകൾ കാണു ; തുറന്ന് പറഞ്ഞ് ഹണി...

പർദ്ദ ധരിച്ചാലും തന്നെ ആ കണ്ണുകൾ കൊണ്ടേ ആളുകൾ കാണു ; തുറന്ന് പറഞ്ഞ് ഹണി റോസ്

chanakya news
-Advertisements-

മണിക്കുട്ടൻ നായകനായി വിനയൻ സംവിധാനം ചെയ്ത് 2005ൽ പുറത്തിറങ്ങിയ ബോയ് ഫ്രണ്ട് എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ താരമാണ് ഹണി റോസ്. ബോയ് ഫ്രണ്ടിൽ നായികയായി അരങ്ങേറ്റം കുറിച്ച ചിത്രം വലിയ വിജയം നേടിയെങ്കിലും നായികാ എന്ന നിലയിൽ പ്രേക്ഷക ശ്രദ്ധ നേടിയെടുക്കുവാൻ തരത്തിന് സാധിച്ചില്ല. തുടർന്ന് തമിഴിൽ എത്തിയ താരം മുതൽ കനവേ,ഈ വർഷം സാക്ഷിക എന്നീ രണ്ട് ചിത്രങ്ങൾ ചെയ്തു. പിന്നീട് മലയാളത്തിൽ വിരലിൽ എണ്ണാവുന്ന ചിത്രങ്ങൾ ചെയ്‌തെങ്കിലും എല്ലാം പരാജയങ്ങളായിരുന്നു. 2012ൽ ട്രിവാൻഡ്രം ലോഡ്ജ് എന്നചിത്രത്തിൽ ധ്വനി നമ്പിയാർ എന്ന കഥാപാത്രമാണ് കുറച്ചെങ്കിലും ശ്രദ്ധ നേടിയത്.

തുടർന്ന് ഹോട്ടൽ കാലിഫോണിയ,ബഡി, ദൈവത്തിന്റെ സ്വന്തം ക്ളീറ്റസ്,സർ സിപി,റിങ്മാസ്റ്റർ,കുമ്പസാരം, കനൽ, അവരുടെ രാവുകൾ തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ അഭിനയിച്ച് താരം ശ്രദ്ധ നേടി. ഇന്ന് മലയാളം തമിഴ് തെലുങ്ക് ചലച്ചിത്ര മേഖലയിലെ അറിയപ്പെടുന്ന നടിയായി മാറിയിരിക്കുകയാണ് ഹണിറോസ്. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ പുതിയ വിശേഷങ്ങളും ചിത്രങ്ങളും ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. നിരവധി വിമർശനങ്ങൾക്കും ബോഡിഷേമിങ്ങിനും താരം ഇരയായിട്ടുണ്ട്. കൂടാതെ ട്രോളന്മാരും താരത്തെ വെറുതെ വിടാറില്ല.

സിനിമയിൽ സജീവമാണെങ്കിലും ഷോപ്പിങ് മാളുകളുടേയും ജ്വല്ലറികളുടെയും ഉത്ഘടനവുമായി വളരെ തിരക്കിലാണ് താരം. ഉൽഘടനതിനെത്തുന്ന താരത്തിന്റെ വീഡിയോ ദൃശ്യങ്ങൾ വൈറലാകാറുണ്ട്. എന്നാൽ താരത്തിന്റെ ശരീരത്തെ കുറിച്ച് വരുന്ന അശ്ലീല കമന്റുകൾക്ക് താരം പലപ്പോഴും ഇത്തരം കാര്യങ്ങൾ കേൾക്കുമ്പോൾ വിഷമം തോന്നാറുള്ള തരത്തിന്റെ ജീവിതത്തിൽ വന്ന മാറ്റത്തെകുറിച്ച് തുറന്നുപറയുകയാണിപ്പോൾ താരം. തനിക് കംഫർട്ടയുള്ള വസ്ത്രങ്ങളാണ് താൻ ധരിക്കാറുള്ളതെന്നും അതുകൊണ്ടുതന്നെ ആളുകൾ തന്നെ കുറിച്ചുപറയുന്ന മോശം വാക്കുകളെ താൻ ശ്രദ്ധിക്കാറില്ലെന്നാണ് താരം പറയുന്നത്. താൻ ഏതു വസ്ത്രം ധരിച്ചാലും അത് പർദ്ധയായാൽകൂടിയും ചില ആളുകൾ അത്തരം കണ്ണുകളോടു കൂടി മാത്രമേ കാണുകയുള്ളുവെന്നാണ് താരം പറയുന്നത്.

മറ്റുള്ളവർ പറയുന്നത് കേട്ട് തന്റെ ഇഷ്ടങ്ങൾ ഇല്ലാതാക്കാൻ താൻ തയ്യാറല്ലെന്നും ഓരോ പരിപാടിക്കും അതിന്റെതായ വസ്ത്രങ്ങളാണ് താൻ തിരഞ്ഞെടുക്കാറുള്ളതെന്നും അത് ഉത്ഘടനത്തിന് വിൽക്കുന്നയാളുകൾക്ക് കുഴപ്പമില്ലെന്നും താരം പറയുന്നു.ഇത്തരം മോശം കമെന്റുകൾ പറയുന്നയാളുകൾ ആരും തന്നെ തന്റെ നേരെ വന്ന് ഇതുവരെ സംസാരിച്ചിട്ടില്ലെന്നും താരം പറയുന്നു. തന്നെ പിന്തുണയിക്കുന്ന ആൾക്കാരും ഉണ്ടെന്നും തനിക്ക് മറ്റുള്ളവരുടെ അഭിപ്രായം കേട്ട് ജീവിക്കേണ്ട ആവശ്യമില്ലെന്നും താരം പറയുന്നു.

-Advertisements-