സൗദി : റിയാദിൽ മലയാളി യുവാവ് കുഴഞ്ഞ് വീണ് മരിച്ചു. മലപ്പുറം മാളിയേക്കൽ സ്വദേശി അബ്ദുൾ റസാഖ് (50) ആണ് മരിച്ചത്. സൗദി ജുബൈലിലെ ഒരു സ്വകാര്യ കമ്പനിയിൽ സ്റ്റോർ കീപ്പറായി ജോലി ചെയ്തു വരികയായിരുന്നു.
കഴിഞ്ഞ ദിവസം താമസ സ്ഥലത്ത് കുഴഞ്ഞ് വീണ അബ്ദുൾ റസാഖിനെ ജുബൈൽ ജനറൽ ആശിപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ജുബൈൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ആശുപത്രി നടപടിക്രമങ്ങൾക്ക് ശേഷം നാട്ടിലെത്തിക്കും.
English Summary : malayali found dead soudi