Friday, May 3, 2024
-Advertisements-
KERALA NEWSഅമ്മ ഉപേക്ഷിച്ച് പോയ പതിനഞ്ചുകാരിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു ; 35 കാരനായ യുവാവിനെ...

അമ്മ ഉപേക്ഷിച്ച് പോയ പതിനഞ്ചുകാരിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു ; 35 കാരനായ യുവാവിനെ 66 വർഷം കഠിന തടവിന് ശിക്ഷിച്ച് കോടതി

chanakya news
-Advertisements-

ഹരിപ്പാട് : അമ്മ ഉപേക്ഷിച്ച് പോയ പതിനഞ്ചുകാരിയെ വിവാഹ വാഗ്ദാനം നൽകി ലൈംഗീക പീഡനത്തിന് ഇരയാക്കിയ കേസിൽ പ്രതിയെ 66 വർഷം കഠിന തടവിന് ശിക്ഷിച്ച് കോടതി. വള്ളിക്കുന്നം സ്വദേശി നിസാമുദ്ധീൻ (30) നെയാണ് ഹരിപ്പാട് അതിവേഗ കോടതി ശിക്ഷിച്ചത്. തടവിന് പുറമെ ഒരു 180000 രൂപ പിഴയടക്കാനും വിധിയിൽ പറയുന്നു.

അമ്മ ഉപേക്ഷിച്ച് പോകുകയും അച്ഛൻ ജയിലിലാകുകയും ചെയ്തതോടെ അമ്മുമ്മയ്‌ക്കൊപ്പമാണ് പതിനഞ്ചുകാരിയായ പെൺകുട്ടി താമസിച്ചിരുന്നത്. ഇതിനിടയിൽ പ്രതി പെൺകുട്ടിയെ നിരന്തരം പുറകെ നടന്ന് സൗഹൃദം സ്ഥാപിക്കുകയും വിവാഹ വാഗ്ദാനം നൽകി ലൈംഗീക പീഡനത്തിന് ഇരയാക്കുകയുമായിരുന്നു. നിരവധി തവണ പെൺകുട്ടിയെ പ്രതി പീഡനത്തിന് ഇടയാക്കിയിരുന്നു.

പെൺകുട്ടി പീഡനത്തിന് ഇരയായ വിവരം അമ്മുമ്മ അറിഞ്ഞതോടെ പോലീസിൽ പരാതി നൽകുകയായിരുന്നു. വള്ളിക്കുന്നം പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രതി കുറ്റം ചെയ്തതായി കണ്ടെത്തുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.

English Summary : A 15 year old girl was molested with a promise of marriage

-Advertisements-