Sunday, April 28, 2024
-Advertisements-
KERALA NEWSഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് ബസ് ഉയർത്തിയത് ; നവകേരള സദസ്സിനായി മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന ബസ്...

ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് ബസ് ഉയർത്തിയത് ; നവകേരള സദസ്സിനായി മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന ബസ് ചെളിയിൽ താഴ്ന്നു

chanakya news
-Advertisements-

വയനാട് : നവകേരള സദസ്സിനായി മുഖ്യമന്ത്രിയും മന്ത്രിമാരും യാത്ര ചെയ്യുന്ന ബസ് ചെളിയിൽ താഴ്ന്നു. മാനന്തവാടിയിലാണ് ബസിന്റെ ടയർ ചെളിയിൽ പൂണ്ട് പോയത്. തുടർന്ന് പോലീസും സിപിഎം പ്രവർത്തകരും ചേർന്ന് ബസ് കെട്ടി വലിച്ച് റോഡിൽ കയറ്റുകയായിരുന്നു.

മാനന്തവാടിയിലെ നവകേരള സദസ്സിൽ മുഖ്യമന്ത്രി സംസാരിക്കുന്നതിനിടെയാണ് ബസ് ചെളിയിൽ പൂണ്ട് പോയത്. മന്ത്രിമാരെ ഇറക്കിയ ശേഷം ബസ് മാറ്റാൻ ശ്രമിക്കുന്നതിനിടെയാണ് സംഭവം നടന്നത്. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് ബസ് റോഡിലെത്തിച്ചത്.

English Summary : navakerala sadas bus today

-Advertisements-