Saturday, May 4, 2024
-Advertisements-
KERALA NEWSഇസ്രായേൽ പൗരയായ യുവതിയാണ് കൊല്ലപ്പെട്ടത് ; കൊല്ലത്ത് വിദേശ വനിതയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി

ഇസ്രായേൽ പൗരയായ യുവതിയാണ് കൊല്ലപ്പെട്ടത് ; കൊല്ലത്ത് വിദേശ വനിതയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി

chanakya news
-Advertisements-

കൊല്ലം : കൊട്ടിയത്ത് വിദേശ വനിതയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. ഇസ്രേയൽ പൗരയായ തത്വ (38) ആണ് മരിച്ചത്. കൂടെ താമസിച്ചിരുന്ന യുവാവിനെ പരിക്കേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കഴിഞ്ഞ ഒരു വർഷത്തോളമായി ഇവർ കൊല്ലം കൊട്ടിയത്ത് കോടാലിമുക്കിൽ വാടക വീട്ടിൽ താമസിച്ച് വരികയായിരുന്നു. രാധ എന്നാണ് യുവതിയെ സമീപവാസികൾ വിളിച്ചിരുന്നത്. പരിക്കേറ്റ നിലയിൽ കണ്ടെത്തിയ യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നാണ് പ്രാഥമിക നിഗമനം.

സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പരിക്കേറ്റ് ആശുപത്രിയിൽ പ്രവശിപ്പിച്ച യുവാവ് ഇസ്രായേൽ പൗരൻ ആണോ എന്ന് വ്യക്തമല്ല.

English Summary : A foreign woman was found strangled to death in Kollam

-Advertisements-