Friday, May 3, 2024
-Advertisements-
KERALA NEWSഇളയ മകൾക്കായി പിറന്നാൾ സമ്മാനം വാങ്ങാൻ പോകുന്നതിനിടെ കാർ ഇടിച്ച് അമ്മയും മക്കളും മരിച്ച സംഭവത്തിൽ...

ഇളയ മകൾക്കായി പിറന്നാൾ സമ്മാനം വാങ്ങാൻ പോകുന്നതിനിടെ കാർ ഇടിച്ച് അമ്മയും മക്കളും മരിച്ച സംഭവത്തിൽ യുവാവിനെ അഞ്ച് വർഷം തടവിന് ശിക്ഷിച്ച് കോടതി

chanakya news
-Advertisements-

കോട്ടയം : കാർ അപകടത്തിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ച സംഭവത്തിൽ യുവാവിനെ അഞ്ച് വർഷം തടവും അഞ്ച് ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. ഏറ്റുമാനൂരിൽ 2019 മാർച്ച് നാലിന് നടന്ന അപകടത്തിൽ കാവുംപാടം സ്വദേശികളായ ബിജുവിന്റെ ഭാര്യ ലെജി (45), മക്കളായ അന്നു (20), നൈനു (16) എന്നിവർ മരിച്ച കേസിലാണ് കോടതി വിധി പറഞ്ഞത്. പിഴ നല്കിയില്ലെകിൽ ഒരു വർഷം കൂടി തടവ് അനുഭവിക്കേണ്ടി വരും. കോട്ടയം അഡീഷണൽ സെഷൻസ് കോടതിയാണ് കേസിൽ വിധി പറഞ്ഞത്.

സംഭവ ദിവസം ഇളയമകളായ നൈനുവിന് പിറന്നാൾ സമ്മാനം വാങ്ങുന്നതിനായാണ് അമ്മയും രണ്ട് മക്കളും ഏറ്റുമാനൂരിൽ പോയത്. പോകുന്നവഴി അമിത വേഗതയിലെത്തിയ കാർ മൂന്ന് പേരെയും ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ മൂന്ന് പേരും പത്ത് മീറ്ററോളം ദൂരത്തേക്ക് തെറിച്ച് പോയതായി ദൃക്‌സാക്ഷികൾ പറഞ്ഞു. മൂന്ന് പേരും സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടിരുന്നു. അപകടത്തിനിടയാക്കിയ കാർ പൂർണമായും തകർന്നിരുന്നു.

അതേസമയം പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കാൻ നാട്ടുകാർ ശ്രമിച്ചെങ്കിലും ഒരു വാഹനവും നിർത്തിയില്ല. ഒടുവിൽ ഗുഡ്‌സ് ഓട്ടോയിൽ കയറ്റിയാണ് മൂന്ന് പേരെയും ആശുപത്രിയിൽ എത്തിച്ചത്. അപകടത്തിൽ ഇളയ മകൾ അനുവിന്റെ കാലുകൾ അറ്റ നിലയിലായിരുന്നു.

English Summary : accident death 5 year imprisonment for youth at kottayam

-Advertisements-