Saturday, May 4, 2024
-Advertisements-
NATIONAL NEWSഅടുത്തത് എന്താ മുങ്ങി കപ്പൽ ആണോ ? ; പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് ചലച്ചിത്രതാരം പ്രകാശ്...

അടുത്തത് എന്താ മുങ്ങി കപ്പൽ ആണോ ? ; പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് ചലച്ചിത്രതാരം പ്രകാശ് രാജ് രംഗത്ത്

chanakya news
-Advertisements-

ചെന്നൈ : പ്രധാനമന്ത്രി നരേദ്രമോദിയെ പരിഹസിച്ച് വീണ്ടും ചലച്ചിത്രതാരം പ്രകാശ് രാജ് രംഗത്ത്. നേരത്തെ ചന്ദ്രയാൻ ദൗത്യം വിജയിച്ചപ്പോൾ പ്രധാനമന്ത്രിയെ പരിഹസിച്ച് ചിത്രം പങ്കുവയ്ക്കുകയും പിന്നീട് കടുത്ത വിമർശനം നേരിട്ടതോടെ വിശദീകരണവുമായി രംഗത്തെത്തിയിരുന്നു പ്രകാശ് രാജ്. കൂടാതെ ക്രിക്കറ്റ് വേൾഡ് കപ്പ് ഫൈനലിൽ ഇന്ത്യ പരാജയപെട്ടപ്പോഴും പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് പ്രകാശ് രാജ് രംഗത്തെത്തിയിരിക്കുന്നു.

ഇപ്പോഴിതാ പ്രധാനമന്ത്രി തേജസ് യുദ്ധ വിമാനം പറത്തിയ ചിത്രങ്ങൾ എക്സ് ഹാൻഡിൽ പങ്കുവെച്ചാണ് പരിഹാസം. അടുത്തത് മുങ്ങി കപ്പൽ ആണോ എന്ന് ചോദിച്ചാണ് താരം ചോദിക്കുന്നത്. ഇന്ത്യയുടെ യുദ്ധ വീമാനമായ തേജസ് വിമാനം പറത്താനുള്ള പരിശീലനം കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നേടിയിരുന്നു. ഇതിനെയാണ് പ്രകാശ് രാജ് പരിഹസിച്ചത്.

English Summary : actor prakash raj mocking the prime minister

-Advertisements-