Friday, May 3, 2024
-Advertisements-
ENTERTAINMENTCinemaനടൻ വിനോദ് തോമസിനെ കാറിനുള്ളിൽ മ,രിച്ച നിലയിൽ കണ്ടെത്തി

നടൻ വിനോദ് തോമസിനെ കാറിനുള്ളിൽ മ,രിച്ച നിലയിൽ കണ്ടെത്തി

chanakya news
-Advertisements-

കോട്ടയം : ചലച്ചിത്ര താരത്തെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. നടൻ വിനോദ് തോമസ് (47) നെയാണ് പാമ്പാടി ഡ്രീം ലാൻഡ് ബാറിന് സമീപത്ത് നിർത്തിയിട്ടിരുന്ന കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മീനടം സ്വദേശിയാണ് വിനോദ് തോമസ്.

കാറിൽ കയറിയ വിനോദ് ഏറെ നേരം കഴിഞ്ഞിട്ടും പുറത്തിറങ്ങാത്തതിനെ തുടർന്ന് ബാറിലെ സുരക്ഷാ ജീവനക്കാർ നടത്തിയ പരിശോധനയിലാണ് വിനോദിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭൂതകാലം,അയ്യപ്പനും കോശിയും,കുട്ടൻപിള്ളയുടെ ശിവരാത്രി,നത്തോലി, വാശി തുടങ്ങിയ നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

മൃതദേഹം പാമ്പാടി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മരണ കാരണം സംബന്ധിച്ച് വ്യക്തതയില്ല. ആശുപത്രി നടപടികൾ പൂർത്തിയാക്കിയതിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

English Summary : actor vinod thomas found dead

-Advertisements-