Monday, May 6, 2024
-Advertisements-
ENTERTAINMENTCinemaഅത്തരം കാര്യങ്ങൾ കാണാൻ ആളുകൾ ഉള്ളതുകൊണ്ടാണ് അതൊക്കെ സിനിമയിൽ വരുന്നത്, അതിനാൽ സിനിമ തെറ്റാണെന്ന് പറയാൻ...

അത്തരം കാര്യങ്ങൾ കാണാൻ ആളുകൾ ഉള്ളതുകൊണ്ടാണ് അതൊക്കെ സിനിമയിൽ വരുന്നത്, അതിനാൽ സിനിമ തെറ്റാണെന്ന് പറയാൻ പറ്റില്ല ; ഐശ്വര്യ ലക്ഷ്മി പറയുന്നു

chanakya news
-Advertisements-

മലയാളികൾ ഏറെ ഇഷ്ട്ടപെടുന്ന താരമാണ് ഐശ്വര്യ ലക്ഷ്മി. അൽത്താഫ് സലിം സംവിധാനം ചെയ്ത് 2017 ൽ പുറത്തിറങ്ങിയ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രത്തിൽ നിവിൻ പോളിയുടെ നായികയായിട്ടായിരുന്നു താരം തന്റെ അഭിനയ ജീവിതത്തിന് തുടക്കം കുറിക്കുന്നത്. പിന്നീട് അതേ വർഷം തന്നെ ടോവിനോ തോമസ്സിന്റെ നായികയായി മായനദി എന്ന ചിത്രത്തിൽ അഭിനയിച്ചു.

ഏറെ പ്രേക്ഷക സ്വീകാര്യത നേടിയ ചിത്രംകൂടിയായിരുന്നു മായാനദി. പിന്നീട് വരത്തൻ, വിജയ് സൂപ്പറും പൗർണ്ണമിയും, കാണെക്കാണെ, അർജന്റീന ഫാൻസ്‌ കാട്ടൂർക്കടവ്, ബ്രോതേഴ്‌സ് ഡേ തുടങ്ങിയവയായിരുന്നു താരത്തിന്റെ മറ്റുചിത്രങ്ങൾ. അർച്ചന 31 നോട്ട് ഔട്ട്‌ ആണ് താരത്തിന്റെ ഏറ്റവും പുതിയ ചിത്രം. ചുരുക്കം ചിലചിത്രങ്ങളിൽ മാത്രം അഭിനയിച്ചിട്ടുള്ളുവെങ്കിലും നിരവധി ആരാധകരുള്ള താരമാണ് ഐശ്വര്യ.

അഭിനയിച്ച ചിത്രങ്ങൾ എല്ലാം ശ്രദ്ധിക്കപെട്ടതോടെ മലയാള സിനിമാ പ്രേക്ഷകരുടെ മനസ്സിൽ സ്ഥാനം നേടാൻ താരത്തിന് കൂടുതൽ സമയം ആവശ്യമായി വന്നില്ല. സിനിമയിൽ എത്തുന്നതിന് മുൻപ് മോഡലിംഗിലായിരുന്നു താരം കൂടുതൽ ശ്രദ്ധ ചെലുത്തിയിരുന്നത്. പരസ്യ ചിത്രങ്ങളിലൂടെയാണ് താരം അഭിനയ രംഗത്തും തുടർന്ന് സിനിമാരംഗത്തും എത്തുന്നത്. നിരവധി പരസ്യചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്.

ഇപ്പോഴിതാ സിനിമയിലെ ചില പൊളിറ്റിക്കൽ കറക്റ്റനസിനെ കുറിച്ച് തുറന്ന് പറയുകയാണ് താരം. സിനിമ ഒരു തെറ്റാണെന്ന് ഒരിക്കലും പറയാൻ കഴിയില്ലെങ്കിലും സിനിമയിൽ നിന്നും പലതും സമൂഹത്തിലേക്ക് കടന്നുവരാറുണ്ടെന്നും അതുപോലെ തിരിച്ചും സംഭവിക്കാറുണ്ടെന്നും താരം പറയുന്നു. അത്തരം കാര്യങ്ങൾ കാണാൻ ആളുകൾ ഇല്ലെങ്കിൽ പിന്നെ അവ സിനിമയിലും ഒരിക്കലും കാണാൻ കഴിയില്ലെന്നും താരം പറയുന്നു. കുറച്ചൊക്കെ സമൂഹത്തിൽ നടക്കുന്ന കാര്യങ്ങളുമാണ് സിനിമയിൽ വരാറുള്ളതെന്നും . അതുകൊണ്ടു തന്നെ ഒറ്റവാക്കിൽ സിനിമയെ തെറ്റായി ചിത്രീകരിക്കാൻ കഴിയില്ലെന്നും താരം പറയുന്നു.

English Summary : actress aishwarya lakshmi about malayalam movie

-Advertisements-