Monday, May 6, 2024
-Advertisements-
ENTERTAINMENTCinemaദിലീപ് ചിത്രത്തിലൂടെയാണ് താനും രഞ്ജിത്തും ഒന്നിച്ചത്, ആദ്യം വീട്ടുകാർക്ക് താല്പര്യമുണ്ടയിരുന്നില്ല, വിവാഹത്തിന് ശേഷമാണ് അവർ അംഗീകരിച്ചത്...

ദിലീപ് ചിത്രത്തിലൂടെയാണ് താനും രഞ്ജിത്തും ഒന്നിച്ചത്, ആദ്യം വീട്ടുകാർക്ക് താല്പര്യമുണ്ടയിരുന്നില്ല, വിവാഹത്തിന് ശേഷമാണ് അവർ അംഗീകരിച്ചത് ; വിവാഹത്തെ കുറിച്ച് സിനിമ സീരിയൽ താരം ചിപ്പി

chanakya news
-Advertisements-

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ചിപ്പി. ഒരുപാട് ചിത്രങ്ങളിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ താരം ഇന്നും അഭിനയരംഗത്ത് സജീവമാണ്. ഹിറ്റ്‌ലർ,കുസൃതി കാറ്റ്, സ്ഫടികം, കാറ്റുവന്ന് വിളിച്ചപ്പോൾ തുടങ്ങിയ ചിത്രങ്ങളിൽ നടിയായും സഹനടിയായും മികച്ച അഭിനയമായിരുന്നു താരം കാഴ്ച്ച വച്ചത്. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന സാന്ത്വനം എന്ന പരമ്പരയിലാണ് നിലവിൽ താരം അഭിനയിച്ചു കൊണ്ടിരിക്കുന്നത്. സാന്ത്വനത്തിലെ ദേവി എന്ന കഥാപത്രം ഏറെ പ്രേക്ഷക സ്വീകാര്യത നേടിയിട്ടുണ്ട്.

ഇപ്പോഴിതാ സംവിധായകൻ രഞ്ജിത്തുമായുണ്ടായിരുന്ന പ്രണയത്തെക്കുറിച്ചും തുടർന്നുള്ള വിവാഹജീവിതത്തെക്കുറിച്ചും തുറന്നു പറയുകയാണ് താരം.1996 കാലഘട്ടങ്ങളിലായിരുന്നു നമ്മൾ തമ്മിൽ ആദ്യമായി പരിചയപെട്ടത്. താനും രഞ്ജിത്തും ദിലീപിന്റെ കല്യാണസൗഗന്ധികം എന്ന ചിത്രത്തിലൂടെയായിരുന്നു ആദ്യമായി ഒരുമിച്ച് വർക്ക്‌ ചെയ്തിരുന്നത്. ഒരു ഗൾഫ് പരിപാടിയിലും ഒരുമിച്ച് പങ്കെടുത്തിരുന്നു. ആ കാലഘട്ടത്തിൽ ആയിരുന്നു മൊബൈൽ ഫോൺ ഇറങ്ങിയത്. പിന്നീട് ഫോണിലൂടെ സംസാരിച്ചുകൊണ്ടും കൂടുതൽ അടുത്തെന്ന് ചിപ്പി പറയുന്നു.

2001ൽ ആയിരുന്നു വിവാഹം. അതുകൊണ്ടുതന്നെ പരസ്പരം അറിയാൻ ഒരുപാട് സമയമുണ്ടായിരുന്നു. പെട്ടന്നായിരുന്നു വിവാഹം. പക്ഷെ വിവാഹ വാർത്ത വീട്ടിലറിഞ്ഞപ്പോൾ കുറച്ചൊക്കെ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. വീട്ടുകാർക്ക് അദ്ദേഹത്തെ അറിയില്ലായിരുന്നു. സിനിമയിലുള്ള പരിചയം മാത്രമല്ലെ എന്നായിരുന്നു അവർ പറഞ്ഞിരുന്നതെന്ന് താരം പറയുന്നു.

പക്ഷെ തന്റെ തീരുമാനം തെറ്റായിരുന്നില്ലെന്ന് വിവാഹം ശേഷം അവർക്ക് മനസിലായി. ഇപ്പോൾ വീട്ടുകാർ തന്നെ അംഗീകരിച്ചു. അഭിനയിക്കുമ്പോഴുള്ള സമയത്തേക്കാൾ കൂടുതൽ ആക്ടിവും ഹാപ്പിയുമാണ് താനിപ്പോൾ എന്ന് ചിപ്പി പറയുന്നു.

English Summary : actress chippy about renjith and family

-Advertisements-