Sunday, May 12, 2024
-Advertisements-
KERALA NEWSഎസ്എസ്എൽസി പരീക്ഷയിൽ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയതിന് പിന്നാലെ വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

എസ്എസ്എൽസി പരീക്ഷയിൽ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയതിന് പിന്നാലെ വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

chanakya news
-Advertisements-

തിരുവനന്തപുരം : ചിറയിൻകീഴിൽ പത്താം ക്ലാസ്സ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. ചിറയിൻകീഴ് സ്വദേശിനി രാഖിശ്രീ (15) ആണ് മരിച്ചത്. വീട്ടിലെ കിടപ്പ് മുറിയിൽ തൂങ്ങി മരിച്ച നിലയിലാണ് വിദ്യാർത്ഥിനിയെ കണ്ടെത്തിയത്.

ചിറയിൻകീഴ് ശാരദവിലാസം സ്‌കൂളിലെ പത്താം ക്ലാസ്സ് വിദ്യാർത്ഥിനിയാണ് രാഖിശ്രീ. ഇത്തവണത്തെ എസ്എസ്എൽസി പരീക്ഷയിൽ എല്ലാ വിഷയത്തിലും രാഖിശ്രീ എ പ്ലസ് നേടിയിരുന്നു. എന്നാൽ ജീവനൊടുക്കാനുണ്ടായ സാഹചര്യം വ്യക്തമല്ല. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

English Summary : after sslc exam result 2023 the student was found hanged

-Advertisements-