Saturday, May 4, 2024
-Advertisements-
KERALA NEWSപതിനഞ്ചുകാരി കുളിക്കുന്ന ദൃശ്യങ്ങൾ പകർത്തി, ദൃശ്യങ്ങൾ കാണിച്ച് പീഡിപ്പിച്ചു ; പിതാവിന്റെ ജേഷ്ഠന്റെ മകളെ പീഡിപ്പിച്ച്...

പതിനഞ്ചുകാരി കുളിക്കുന്ന ദൃശ്യങ്ങൾ പകർത്തി, ദൃശ്യങ്ങൾ കാണിച്ച് പീഡിപ്പിച്ചു ; പിതാവിന്റെ ജേഷ്ഠന്റെ മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ യുവാവിനെ 135 വർഷത്തെ തടവിന് ശിക്ഷിച്ച് കോടതി

chanakya news
-Advertisements-

ആലപ്പുഴ : പിതാവിന്റെ ജേഷ്ഠന്റെ മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ യുവാവിനെ 135 വർഷം കഠിന തടവിന് ശിക്ഷിച്ച് കോടതി. ഹരിപ്പാട് ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതിയാണ് ശിക്ഷ വിധിച്ചത്. ആലപ്പുഴ സ്വദേശിയായ ഇരുപത്തിനാലുകാരനെയാണ് കോടതി ശിക്ഷിച്ചത്.

രണ്ട് വർഷം മുമ്പാണ് കേസിനാസ്പദമായ സംഭവം നടന്നത്. പിതാവിന്റെ ജേഷ്ഠന്റെ മകളായ പതിനഞ്ചുകാരിയെ സ്കൂളിൽ കൊണ്ടുപോയി വിട്ടിരുന്നതും തിരിച്ച് കൂട്ടികൊണ്ട് വന്നിരുന്നതും പ്രതിയായ യുവാവായിരുന്നു. ഈ ബന്ധം മുതലെടുത്ത് പെൺകുട്ടി കുളിക്കുമ്പോൾ നഗ്ന ദൃശ്യങ്ങൾ പകർത്തുകയും ദൃശ്യങ്ങൾ കാണിച്ച് പീഡിപ്പിക്കുകയുമായിരുന്നു. നിരവധി തവണ പ്രതി പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയിരുന്നു.

പെൺകുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ വീട്ടുക്കാർ നടത്തിയ അന്വേഷണത്തിലാണ് പീഡന വിവരം പുറത്തറിഞ്ഞത്. തുടർന്ന് വീട്ടുകാർ പോലീസിൽ പരാതി നൽകുകയായിരുന്നു. ഗർഭിണിയായ പെൺകുട്ടി ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ സംരക്ഷണത്തിൽ കഴിയുന്നതിനിടെ പ്രസവിച്ചു.

വിവിധ വകുപ്പുകളിലായി 135 വർഷത്തെ തടവിനും പത്ത് ലക്ഷം രൂപ പിഴ അടയ്ക്കാനുമാണ് കോടതി വിധിച്ചത്. എന്നാൽ ഒരേസമയം അനുഭവിക്കേണ്ട ഉയർന്ന ശിക്ഷ 20 വർഷമായതിനാൽ പ്രതി അത്രയും കാലം ജയിൽവാസം അനുഭവിക്കണമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ വ്യക്തമാക്കി.

English Summary : alappuzha court sentences man to 135 years imprisonment raping a minor girl

-Advertisements-