Saturday, May 4, 2024
-Advertisements-
KERALA NEWSAlappuzha Newsവിദേശത്തേക്ക് മടങ്ങാനിരിക്കെയാണ് രോഗം സ്ഥിരീകരിച്ചത്, ഇതോടെ ഇരുവരും മാനസികമായി തകർന്നു ; ആലപ്പുഴയിൽ മക്കളെ കൊ,ലപ്പെടുത്തി...

വിദേശത്തേക്ക് മടങ്ങാനിരിക്കെയാണ് രോഗം സ്ഥിരീകരിച്ചത്, ഇതോടെ ഇരുവരും മാനസികമായി തകർന്നു ; ആലപ്പുഴയിൽ മക്കളെ കൊ,ലപ്പെടുത്തി ദമ്പതികൾ ജീവനൊടുക്കിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

chanakya news
-Advertisements-

ആലപ്പുഴ : തലവടിയിൽ ഇരട്ടക്കുട്ടികളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതിന് ശേഷം ദമ്പതികൾ ആത്മഹത്യ ചെയ്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. തലവടി സ്വദേശി സുനു, ഭാര്യ സൗമ്യ , മക്കളായ ആദി,ആദിൽ എന്നിവരാണ് മരിച്ചത്. മക്കളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതിന് ശേഷം ദമ്പതികൾ തൂങ്ങി മരിക്കുകയായിരുന്നു.

വെള്ളിയാഴ്ച രാവിലെ ആറുമണിയോടെയാണ് സംഭവം നടന്നത്. രാവിലെ തൊട്ടടുത്ത വീട്ടിൽ താമസിക്കുന്ന മാതാവ് ശ്യാമള എത്തിയപ്പോഴാണ് നാല് പേരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് ശ്യാമള ബന്ധുക്കളേയും പോലീസിനെയും വിവരമറിയിക്കുകയായിരുന്നു.

വിദേശത്തായിരുന്ന ദമ്പതികൾ അവധിക്ക് നാട്ടിലെത്തിയതായിരുന്നു. തിരികെ മടങ്ങാനിരിക്കുന്നതിനിടയിലാണ് സൗമ്യയ്ക്ക് രക്താർബുദമാണെന്ന് സ്ഥിരീകരിച്ചത്. ഇതിന് പിന്നാലെ സാമ്പത്തിക ബാധ്യതകൂടി ഉണ്ടായതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് ബന്ധുക്കൾ സംശയിക്കുന്നത്. അതേമയം ഇവർക്ക് കടബാധ്യതയുള്ളതായി നാട്ടുകാർ പറയുന്നു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

English Summary : alappuzha local news couple committed suicide

-Advertisements-