Saturday, May 4, 2024
-Advertisements-
KERALA NEWSഅസ്വസ്ഥത പ്രകടിപ്പിച്ച കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീ വൻ രക്ഷിക്കാനായില്ല ; മലപ്പുറത്ത് ആപ്പിൾ തൊ...

അസ്വസ്ഥത പ്രകടിപ്പിച്ച കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീ വൻ രക്ഷിക്കാനായില്ല ; മലപ്പുറത്ത് ആപ്പിൾ തൊ ണ്ടയിൽ കു ടുങ്ങി ഒരു വയസ് പ്രായമുള്ള കുഞ്ഞ് മ രിച്ചു

chanakya news
-Advertisements-

മലപ്പുറം : തേഞ്ഞിപ്പാലത്ത് ആപ്പിൾ തൊണ്ടയിൽ കുടുങ്ങി പിഞ്ച് കുഞ്ഞ് മരിച്ചു. കടുക്കാത്തുപാറ സ്വദേശികളായ ഷമീർ-ഷഹദീയ ദമ്പതികളുടെ മകൻ മുഹമ്മദ് ബഷീർ (ഒരു വയസ്) ആണ് മരിച്ചത്. ആപ്പിൾ കഴിക്കുന്നതിനിടെ തൊണ്ടയിൽ കുടുങ്ങുകയായിരുന്നു.

സ്പൂണിൽ ചുരണ്ടിയെടുത്ത ആപ്പിൾ നൽകിയ ശേഷം കുഞ്ഞിന് പാലും നൽകിയിരുന്നു. എന്നാൽ കുഞ്ഞ് അസ്വസ്ഥത പ്രകടിപ്പിച്ചതോടെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. തുടർന്ന് നില ഗുരുതരമായതോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

English Summary : baby died after an apple stuck in his throat in Malappuram

-Advertisements-