Friday, May 3, 2024
-Advertisements-
NATIONAL NEWSBengaluru Newsടെലഗ്രാമിൽ അശ്ലീല ഗ്രൂപ്പുകളുണ്ടാക്കി ചാറ്റ് ചെയ്താണ് നേഹ യുവാക്കളെ വലയിലാക്കിയിരുന്നത് ; ഹണിട്രാപ്പിലൂടെ പണം തട്ടിയ...

ടെലഗ്രാമിൽ അശ്ലീല ഗ്രൂപ്പുകളുണ്ടാക്കി ചാറ്റ് ചെയ്താണ് നേഹ യുവാക്കളെ വലയിലാക്കിയിരുന്നത് ; ഹണിട്രാപ്പിലൂടെ പണം തട്ടിയ നടിയും മോഡലുമായ യുവതി അറസ്റ്റിൽ

chanakya news
-Advertisements-

ബെംഗളൂരു : യുവാക്കളെ ഹണിട്രാപ്പിൽ കുടുക്കി ലക്ഷങ്ങൾ തട്ടിയെടുത്ത സംഭവത്തിൽ നടിയും മോഡലുമായ യുവതി അറസ്റ്റിൽ പോലീസ്. മുബൈ സ്വദേശിനി നേഹ മെഹർ (27) ആണ് അറസ്റ്റിലായത്. ബെംഗളൂരു കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഹണി ട്രാപ്പ് സംഘത്തിലെ മുഖ്യകണ്ണിയാണ് നേഹ മെഹർ. നേഹ മെഹർ അടങ്ങുന്ന ഹണിട്രാപ്പ് സംഘം പന്ത്രണ്ടോളം യുവാക്കളെ ഹണിട്രാപ്പിൽ കുടുക്കി ലക്ഷങ്ങൾ തട്ടിയതായാണ് വിവരം.

ദിവസങ്ങൾക്ക് മുൻപ് നേഹയുടെ സംഘത്തിലുള്ള മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് നേഹ മെഹർ അറസ്റ്റിലായത്. ടെലഗ്രാമിൽ അശ്ലീല ഗ്രൂപ്പുകളുണ്ടാക്കി ചാറ്റ് ചെയ്താണ് നേഹ യുവാക്കളെ വലയിലാക്കിയിരുന്നത്.

വലയിലാകുന്നവരെ ശാരീരിക ബന്ധത്തിന് താൽപര്യമുണ്ടെന്ന് പറഞ്ഞ് നേഹയുടെ ഫ്ലാറ്റിൽ എത്തിക്കുകയും. ഫ്ലാറ്റിൽ എത്തുന്നവരെ നേഹയും സംഘവും ചേർന്ന് ഭീഷണിപ്പെടുത്തി പണം തട്ടുകയുമാണ് ചെയ്യുന്നത്. ഇത്തരത്തിൽ പണം നഷ്‌ടമായ യുവാവ് പുട്ടനഹള്ളി പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ മുമ്ബിൽ നിന്നും നേഹയെ അറസ്റ്റ് ചെയ്തു.

English Summary : bengaluru honeytrap case model neha meher arrested

-Advertisements-