Tuesday, May 21, 2024
-Advertisements-
KERALA NEWSബൈക്കിന്റെ സെന്റർ സ്റ്റാൻഡ് താഴ്ത്തി റോഡിൽ ഉരസി തീപ്പൊരി പറത്താൻ ശ്രമം ; ഇൻസ്റ്റഗ്രാം റീൽസ്...

ബൈക്കിന്റെ സെന്റർ സ്റ്റാൻഡ് താഴ്ത്തി റോഡിൽ ഉരസി തീപ്പൊരി പറത്താൻ ശ്രമം ; ഇൻസ്റ്റഗ്രാം റീൽസ് ചിത്രീകരിക്കുന്നതിനിടെ ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞു രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

chanakya news
-Advertisements-

തിരുവനന്തപുരം : ബൈക്ക് റൈസിംഗ് നടത്തി ഇൻസ്റ്റഗ്രാം റീൽസ് ചിത്രീകരിക്കുന്നതിനിടെ ബൈക്ക് അപകടത്തിൽപെട്ട് യുവാക്കൾക്ക് ദാരുണാന്ത്യം. തിരുവല്ലം പാച്ചല്ലൂർ സ്വദേശി സെയ്ദ് അലി (22), വർക്കല വെട്ടൂർ സ്വദേശി ഷിബിൻ (25) എന്നിവരാണ് മരിച്ചത്.

റേസിംഗിനിടെ ബൈക്കിന്റെ സെന്റർ സ്റ്റാൻഡ് താഴ്ത്തി റോഡിൽ ഉരസി തീപ്പൊരി ചിതറിക്കാൻ ശ്രമിക്കുന്നതിനിടെ ബൈക്ക് നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. സെയ്ദ് അലി ഓടിച്ചിരുന്ന ബൈക്കിന് പിന്നിൽ ഇടിച്ചാണ് ഷിബിൻ ഓടിച്ചിരുന്ന ബൈക്ക് അപകടത്തിൽപെട്ടത്.

ഇവരുടെ മുൻപിൽ മറ്റൊരു ബൈക്കിലിരുന്നാണ് സുഹൃത്ത് ദൃശ്യങ്ങൾ പകർത്തിയത്. ദൃശ്യങ്ങൾ പോലീസ് കണ്ടെടുത്തു. ഞായറാഴ്ച രാത്രി പന്ത്രണ്ട് മണിയോടെയാണ് അപകടം നടന്നത്. പുതുവത്സര ആഘോഷത്തിൽ പങ്കെടുക്കാനെത്തിയ സംഘം ഡിജെ പാർട്ടിയിൽ പങ്കെടുത്ത് കോവളം ബീച്ചിലേക്ക് പോകുകയായിരുന്നു. ഇതിനിടെയാണ് ബൈക്ക് റൈസിംഗ് നടത്തിയത്.

English Summary : bike accident tragic death for 2 youth in thiruvananthapuram

-Advertisements-