Thursday, May 2, 2024
-Advertisements-
KERALA NEWSസ്വകാര്യ ബസ് കാൽനട യാത്രക്കാരനെ ഇടിച്ചതിനെ തുടർന്ന് നാട്ടുകാർ ബസ് വളഞ്ഞു, ഓടി രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ...

സ്വകാര്യ ബസ് കാൽനട യാത്രക്കാരനെ ഇടിച്ചതിനെ തുടർന്ന് നാട്ടുകാർ ബസ് വളഞ്ഞു, ഓടി രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ഡ്രൈവർ ട്രെയിൻ തട്ടി മരിച്ചു

chanakya news
-Advertisements-

കണ്ണൂർ : തലശ്ശരിയിൽ കാല്നടയാത്രക്കാരനെ ബസ് ഇടിച്ചതിനെ തുടർന്ന് ബസിൽ നിന്നും ഇറങ്ങിയോടിയ ബസ് ഡ്രൈവർ ട്രെയിൻ തട്ടി മരിച്ചു. പന്ന്യന്നൂർ സ്വദേശി ജീജിത്ത് (45) ആണ് മരിച്ചത്. തലശേരി പുന്നോൽ പെട്ടിപ്പാലത്താണ് സംഭവം നടന്നത്.

ശനിയാഴ്ച വൈകുന്നേരം ആറുമണിയോടെ വടകര-തലശേരി റൂട്ടിൽ സർവ്വീസ് നടത്തുന്ന സ്വകാര്യ ബസ് ശ്രീ ഭഗവതി വഴിയാത്രക്കാരനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. പെട്ടിപ്പാലം കോളനിയിലെ മുനീറിനെയാണ് ബസ് ഇടിച്ചത്. അപകടം നടന്നതിന് പിന്നാലെ നാട്ടുകാർ ബസ് വളയുകയും ജീവനക്കാരെ കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയുമായിരുന്നു. ഇതിനിടെ ബസ് ഡ്രൈവർ ജീജിത്ത് ഓടി രക്ഷപ്പെടാൻ ശ്രമിച്ചു.

നാട്ടുകാരിൽ നിന്നും രക്ഷപെട്ട് ഓടിയ ജീജിത്ത് റെയിൽപാളം മുറിച്ച് കടക്കുന്നതിനിടെ ട്രെയിൻ തട്ടി മരിക്കുകയായിരുന്നു. ബസ് ഇടിച്ച് പരിക്കേറ്റ മുനീർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. അപകടമുണ്ടാക്കിയ ശ്രീ ഭഗവതി ബസ് പോലീസ് കസ്റ്റഡിയിലെടുത്തു.

English Summary : bus hits pedestrian driver who ran away was hit by train and died

-Advertisements-