Sunday, April 28, 2024
-Advertisements-
KERALA NEWSKannur Newsസംസ്ഥാനത്ത് വീണ്ടും കർഷക ആത്മഹ,ത്യ ; കണ്ണൂരിൽ ബാങ്കിൽ നിന്നും ജപ്തി നോട്ടീസ് ലഭിച്ചതിന് പിന്നാലെ...

സംസ്ഥാനത്ത് വീണ്ടും കർഷക ആത്മഹ,ത്യ ; കണ്ണൂരിൽ ബാങ്കിൽ നിന്നും ജപ്തി നോട്ടീസ് ലഭിച്ചതിന് പിന്നാലെ കർഷകൻ ജീവനൊടുക്കി

chanakya news
-Advertisements-

കണ്ണൂർ : കണ്ണൂരിൽ ക്ഷീര കർഷകൻ ജീവനൊടുക്കി. കൊളക്കാട് സ്വദേശി ആൽബർട്ട് ആണ് മരിച്ചത്. ബാങ്കിൽ നിന്നും ജപ്തി നോട്ടീസ് വന്നതിന് പിന്നാലെയാണ് ആൽബർട്ട് ജീവനൊടുക്കിയത്. വീട്ടിൽ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

25 വർഷത്തോളം കൊളക്കാട് ക്ഷീര സകരണസംഘം പ്രസിഡന്റായി ആൽബർട്ട് പ്രവർത്തിരിച്ചിരുന്നു. കാർഷിക ആവശ്യത്തിനായി ബാങ്കിൽ നിന്നെടുത്ത വായ്പയുടെ തിരിച്ചടവ് മുടങ്ങിയതോടെ ബാങ്ക് ജപ്തി നോട്ടീസ് നൽകുകയായിരുന്നു. നോട്ടീസ് ലഭിച്ചതിന് പിന്നാലെയാണ് ആത്മഹത്യാ.

സംസ്ഥാനത്ത് ഈ മാസം ഇത് രണ്ടാമത്തെ കർഷകനാണ് ആത്മഹത്യ ചെയ്തത്. നേരത്തെ സർക്കാർ നെൽ വാങ്ങിയിട്ട് പണം നൽകുന്നതിന് പകരം ലോൺ നൽകി തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് കുട്ടനാട്ടിൽ കർഷകൻ ആത്മഹത്യ ചെയ്തിരുന്നു.

English Summary : Farmer commits suicide in Kannur

-Advertisements-