Saturday, May 4, 2024
-Advertisements-
KERALA NEWSKannur Newsതലശ്ശേരി സ്റ്റേഡിയത്തിൽ ലൈംറ്റിംഗ് ജോലിക്കെത്തിയ യുവാവിനെ ജലസംഭരണിയിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി

തലശ്ശേരി സ്റ്റേഡിയത്തിൽ ലൈംറ്റിംഗ് ജോലിക്കെത്തിയ യുവാവിനെ ജലസംഭരണിയിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി

chanakya news
-Advertisements-

കണ്ണൂർ : തലശേരിയിൽ ലൈംറ്റിംഗ് ജോലിക്കെത്തിയ യുവാവ് ജലസംഭരണിയിൽ വീണ് മരിച്ചു. പാനൂർ പാറാട് സ്വദേശി സജിൻ കുമാർ (25) ആണ് മരിച്ചത്. തലശ്ശേരി സ്റ്റേഡിയത്തിൽ സ്പോർട്സ് കാർണിവലിന്റെ ലൈറ്റിംഗ് ജോലികൾക്കായി എത്തിയതായിരുന്നു സജിൻ. ജോലിക്കിടെ സ്റ്റേഡിയത്തിലെ അടപ്പില്ലാത്ത ജലസംഭരണിയിൽ വീഴുകയായിരുന്നു.

ചൊവ്വാഴ്ച രാവിലെയാണ് അപകടം നടന്നത്. സജിൻ കുമാറിനെ ഏറെ നേരമായിട്ടും കാണാത്തതിനെ തുടർന്ന് കൂടെ ജോലി ചെയ്തിരുന്ന സുഹൃത്തുക്കൾ നടത്തിയ തിരച്ചിലിലാണ് ജലസംഭരണിയിൽ വീണ നിലയിൽ സജിനെ കണ്ടെത്തിയത്.

ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ജലസംഭരണിയിലേക്ക് അബദ്ധത്തിൽ തെന്നി വീണതാണെന്നാണ് സംശയിക്കുന്നത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

English Summary : kannur young man dies after falling

-Advertisements-