Friday, May 3, 2024
-Advertisements-
KERALA NEWSAlappuzha Newsകാർ വീട്ടിലേക്ക് കയറുന്നതിനിടെ വലിയ ശബ്ദത്തിൽ പൊട്ടിത്തെറിച്ചു മാവേലിക്കരയിൽ യുവാവിന് ദാരുണാന്ത്യം

കാർ വീട്ടിലേക്ക് കയറുന്നതിനിടെ വലിയ ശബ്ദത്തിൽ പൊട്ടിത്തെറിച്ചു മാവേലിക്കരയിൽ യുവാവിന് ദാരുണാന്ത്യം

chanakya news
-Advertisements-

ആലപ്പുഴ : മാവേലിക്കരയിൽ കാർ പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു. മാവേലിക്കര പുളിമൂട് സ്വദേശി കൃഷ്ണ പ്രകാശ് (35) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം അർദ്ധരാത്രിയോടെയാണ് അപകടമുണ്ടായത്. കാർ വീട്ടിലേക്ക് കയറ്റുന്നതിനിടെ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു.

മാവേലിക്കരയിൽ ഗേൾസ് ഹൈസ്‌കൂളിന് സമീപത്തായി കമ്പ്യൂട്ടർ സെന്റർ നടത്തി വരികയായിരുന്നു കൃഷ്ണ പ്രകാശ്. പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. വാഹനത്തിന് തീ പിടിക്കാനുണ്ടായ സാഹചര്യം പോലീസ് പരിശോധിച്ച് വരികയാണ്.

English Summary : car fire in mavelikkara

-Advertisements-