Monday, May 6, 2024
-Advertisements-
KERALA NEWSമരം മുറിക്കുന്നത് നോക്കി നിൽക്കുകയായിരുന്നു മുഹമ്മദ് ഹസൻ ; മരം മുറിക്കുന്നതിനിടെ തലയിൽ വീണ് ആറാം...

മരം മുറിക്കുന്നത് നോക്കി നിൽക്കുകയായിരുന്നു മുഹമ്മദ് ഹസൻ ; മരം മുറിക്കുന്നതിനിടെ തലയിൽ വീണ് ആറാം ക്ലാസ്സ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

chanakya news
-Advertisements-

ആലപ്പുഴ : മരം മുറിക്കുന്നതിനിടെ മരത്തിന്റെ ചില്ല തലയിൽ വീണ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. ആലപ്പുഴ കഞ്ഞിപ്പുഴ സ്വദേശി മുഹമ്മദ് ഹസൻ (12) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടായത്. വീടിന് സമീപത്തുള്ള മരം മുറിച്ച് മാറ്റുന്നത് നോക്കി നിൽക്കുകയായിരുന്നു മുഹമ്മദ് ഹസൻ.

മരത്തിന്റെ ചില്ല മുറിച്ചിടുന്നതിനിടയിൽ മുഹമ്മദ് ഹാസന്റെ തലയിൽ വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചങ്ങളംകര ശ്രീ വിവേകാനന്ദ സ്കൂളിലെ ആറാം ക്ലാസ്സ് വിദ്യാർത്ഥിയായിരുന്നു മരിച്ച മുഹമ്മദ് ഹസൻ.

English Summary : student died after a tree fell on his head in Alappuzha

-Advertisements-