Friday, May 3, 2024
-Advertisements-
NATIONAL NEWSകൊതുകുനാശിനിയിൽ നിന്നും തീ പടർന്നു, ഉറങ്ങിക്കിടക്കുകയായിരുന്ന മുത്തശ്ശിയും പേരക്കുട്ടികളും ശ്വാസംമുട്ടി മരിച്ചു

കൊതുകുനാശിനിയിൽ നിന്നും തീ പടർന്നു, ഉറങ്ങിക്കിടക്കുകയായിരുന്ന മുത്തശ്ശിയും പേരക്കുട്ടികളും ശ്വാസംമുട്ടി മരിച്ചു

chanakya news
-Advertisements-

ചെന്നൈ : വൈദ്യുതിയിൽ പ്രവർത്തിക്കുന്ന കൊതുകുനാശിനിയിൽ നിന്നും തീ പടർന്ന് മുത്തശ്ശിയും മൂന്ന് കുട്ടികളും ശ്വാസംമുട്ടി മരിച്ചു. ചെന്നൈ തെങ്കാശി സ്വദേശികളായ സന്താനലക്ഷ്മി (65) ഇവരുടെ പേരകുട്ടികൾ പവിത്ര (10),സന്ധ്യ (10), പ്രിയ രക്ഷിത (8) എന്നിവരാണ് മരിച്ചത്.

ഫുഡ് ഡെലിവറി ജീവനക്കാരനായ കുട്ടികളുടെ പിതാവിന് കഴിഞ്ഞ ദിവസം അപകടത്തിൽ പരിക്കേറ്റിരുന്നു. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പിതാവിനെ പരിചരിക്കാൻ അമ്മ സെൽവി ആശുപത്രിയിൽ പോകുന്നതിന് മുൻപ് മുത്തശ്ശിയെ വിളിച്ച് വരുത്തുകയായിരുന്നു. അന്ന് രാത്രിയാണ് കൊതുക്നാശിനിയിൽ നിന്നും തീ പടർന്ന് അപകടമുണ്ടായത്.

ഇറങ്ങുന്നതിനിടെ കൊതുകനാശിനിയിലെ രാസ ദ്രാവകം തീരുകയും യന്ത്രം ഹീറ്റ് ആയി ഉരുകുകയും പിന്നാലെ കത്തുകയുമായിരുന്നു. അടച്ചിട്ട മുറിയിൽ പുക നിറഞ്ഞ് ശ്വാസംമുട്ടിയാണ് മുത്തശ്ശിയും പേരക്കുട്ടികളും മരിച്ചത്.

English Summary : The mosquito repellent that took the lives of the girls

-Advertisements-