Friday, May 3, 2024
-Advertisements-
KERALA NEWSകുത്തിവെയ്‌പ്പെടുത്തതിന് പിന്നാലെയാണ് കാലിന്റെ ചലനശേഷി നഷ്ടപെട്ടത് ; തലവേദനയേ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയ രണ്ടാം...

കുത്തിവെയ്‌പ്പെടുത്തതിന് പിന്നാലെയാണ് കാലിന്റെ ചലനശേഷി നഷ്ടപെട്ടത് ; തലവേദനയേ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയ രണ്ടാം ക്ലാസ്സ് വിദ്യാർത്ഥിയുടെ കാലിന്റെ ചലന ശേഷി നഷ്ടപ്പെട്ടു

chanakya news
-Advertisements-

തൃശൂർ : ചാവക്കാട് താലൂക്ക് ആശുപത്രിയിൽ തലവേദനയെ തുടർന്ന് കുത്തിവെയ്പ്പെടുത്ത രണ്ടാം ക്ലാസ്സ് വിദ്യാർത്ഥിയുടെ കാല് തളർന്നെന്ന പരാതിയിൽ ഡോക്ടർക്കും നഴ്‌സിനുമെതിരെ പോലീസ് കെസെടുത്തു. പാലയൂർ സ്വദേശി ഷാഫിലിന്റെ ഏഴ് വയസുകാരനായ മകൻ മുഹമ്മദ് ഗസാലിയുടെ ഇടത് കാലാണ് കുത്തിവെപ്പെടുത്തതിനെ തുടർന്ന് തളർന്നത്.

ഈ മാസം ഒന്നാം തീയ്യതിയാണ് കടുത്ത തലവേദനയേ തുടർന്ന് മുഹമ്മദ് ഗസാലിയെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. അത്യാഹിത വിഭാഗത്തിലെ ഡ്യുട്ടി ഡോക്ടറെ കാണിച്ചപ്പോൾ രണ്ട് കുത്തിവെയ്പ്പ് എടുക്കാൻ നിർദേശിക്കുകയായിരുന്നു. തുടർന്ന് ഗസാലിയുടെ ഇടതുകൈയിൽ ആദ്യം കുത്തിവെയ്‌പ്പെടുത്തു.

കൈയ്യിൽ വേദന അനുഭവപ്പെടുന്നെന്ന് കുട്ടി പറഞ്ഞപ്പോൾ നഴ്സ് സിറിഞ്ച് താഴെ വെച്ച് അവിടെ നിന്നും പോയെന്ന് മാതാവ് പറയുന്നു. പിന്നാലെ പോയി വിളിച്ചപ്പോഴാണ് നഴ്സ് തിരികെ വന്നതെന്നും മാതാവ് പറഞ്ഞു. പിന്നീട് അരക്കെട്ടിൽ ഇടത് ഭാഗത്തായി കുത്തിവെയ്‌പ്പെടുത്തു. ഇതോടെ ഇടതുകാലിൽ വേദനയും തരിപ്പും അനുഭവപ്പെടുകയായിരുന്നു.

കുത്തിവെയ്പ്പ് എടുത്തതിന് ശേഷം എഴുന്നേറ്റ് നടക്കാൻ ശ്രമിച്ച കുട്ടി കാലിന് ബലക്കുറവ് അനുഭവപ്പെട്ടതിനെ തുടർന്ന് വീണു. മാതാവ് ഈ വിവരം ഡോക്ടറെ അറിയിച്ചെങ്കിലും കൈയ്യിൽ തടിപ്പുള്ള ഭാഗത്ത് പുരട്ടാൻ ഓയിൻമെൻറ് നൽകി വേദന മാറുമെന്ന് പറഞ്ഞ് വീട്ടിലേക്ക് പറഞ്ഞ് വിടുകയായിരുന്നു.

വീട്ടിലെത്തിയ കുട്ടിയുടെ നില മാറ്റമില്ലാതെ തുടർന്നതോടെ കോട്ടക്കലിലെ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. മരുന്ന് മാറിയതോ ഇൻജെക്ഷൻ ഞരമ്പിൽ കൊണ്ടതോ ആവാം കാലിന് തളർച്ചയുണ്ടായതെന്ന് ഡോക്ടർ പറഞ്ഞതിന് പിന്നാലെ ബന്ധുക്കൾ പോലീസിൽ പരാതി നൽകുകയായിരുന്നു.

English Summary : case against taluk hospital doctor and nurse

-Advertisements-