Friday, May 3, 2024
-Advertisements-
KERALA NEWSകോളേജിന് മുന്നിൽ അമിത വേഗത്തിൽ ബൈക്ക് റോന്ത് ചുറ്റിയതായി ദൃക്‌സാക്ഷികൾ ; കോളേജ് കഴിഞ്ഞ് വീട്ടിലേക്ക്...

കോളേജിന് മുന്നിൽ അമിത വേഗത്തിൽ ബൈക്ക് റോന്ത് ചുറ്റിയതായി ദൃക്‌സാക്ഷികൾ ; കോളേജ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന വിദ്യാർത്ഥിനി ബൈക്ക് ഇടിച്ച് മരിച്ചു

chanakya news
-Advertisements-

എറണാകുളം : മൂവാറ്റുപുഴയിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ ബൈക്ക് ഇടിച്ചുണ്ടായ അപകടത്തിൽ കോളേജ് വിദ്യാർത്ഥിനി മരിച്ചു. വാളകം കുന്നയ്ക്കൽ സ്വദേശിനിയും ബികോം അവസാന വർഷ വിദ്യാർത്ഥിനിയുമായ നമിത (20) ആണ് മരിച്ചത്. അപകടത്തിൽ നമിതയുടെ സുഹൃത്ത് അനുശ്രീ രാജിന് പരിക്കേറ്റു.

മൂവാറ്റുപുഴ നിർമ്മല കോളേജിന് മുന്നിൽ ബുധനാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് അപകടം നടന്നത്. കോളേജ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. റോഡ് മുറിച്ച് കിടക്കുകയായിരുന്ന നമിതയെ മൂവാറ്റുപുഴ ഭാഗത്ത് നിന്ന് വന്ന ബൈക്ക് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ നമിതയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അപകടത്തിൽ പരിക്കേറ്റ ബൈക്ക് യാത്രികനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അതേസമയം നമിതയേയും സുഹൃത്തിനേയും ഇടിച്ച് തെറിപ്പിച്ച ബൈക്ക് കോളേജിന് സമീപത്ത് അമിത വേഗത്തിൽ റോന്ത് ചുറ്റിയിരുന്നതായി ദൃക്‌സാക്ഷികൾ പറഞ്ഞു.

Engish Summary : college student namitha dies in accident muvattupuzha

-Advertisements-