Friday, May 3, 2024
-Advertisements-
KERALA NEWSയുവാവുമായുള്ള മകളുടെ ബന്ധം ചോദ്യം ചെയ്ത പിതാവിനെ മകളും അമ്മയും ചേർന്ന് പോക്സോ കേസിൽ കുടുക്കിയതായി...

യുവാവുമായുള്ള മകളുടെ ബന്ധം ചോദ്യം ചെയ്ത പിതാവിനെ മകളും അമ്മയും ചേർന്ന് പോക്സോ കേസിൽ കുടുക്കിയതായി പരാതി

chanakya news
-Advertisements-

തൃശൂർ : യുവാവുമായുള്ള മകളുടെ ബന്ധം ചോദ്യം ചെയ്ത പിതാവിനെ മകളും അമ്മയും ചേർന്ന് പോക്സോ കേസിൽ കുടുക്കിയതായി പരാതി. പിതാവിന്റെ പരാതിയിൽ അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി. വാടാനപ്പള്ളി സ്വദേശിയുടെ പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് മുഖ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടത്.

പതിനാലുകാരിയായ പെൺകുട്ടിയുടെ അച്ഛനും അമ്മയും തമ്മിൽ വർഷങ്ങളായി പിണങ്ങി കഴിയുകയാണ്. ഇരുവരും വിവാഹബന്ധം വേർപെടുത്തുന്നതിനായി കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. അതേസമയം പതിനാലുകാരിയായ മകൾ പിതാവിനൊപ്പമാണ് താമസിച്ചിരുന്നത്. ഒരു ദിവസം മകളെ വീട്ടിൽ കാണാത്തതിനെ തുടർന്ന് പിതാവ് നടത്തിയ തിരച്ചിലിൽ വീടിന് സമീപത്തെ പറമ്പിൽ യുവാവിനൊപ്പം കണ്ടെത്തിയിരുന്നു.

യുവാവുമായുള്ള ബന്ധം ചോദ്യം ചെയ്തതിന് പിന്നാലെ പെൺകുട്ടി പിതാവുമായി വഴക്കിട്ട പെൺകുട്ടി ഇരിങ്ങാലക്കുടയിൽ താമസിക്കുന്ന അമ്മയുടെ അടുത്തേക്ക് പോകുകയായിരുന്നു. പിതാവ് നിരവധി തവണ മകളെ ഫോണിലൂടെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതികരണം ഉണ്ടായില്ല. തുടർന്ന് പരാതി നൽകാനായി പോലീസ് സ്റ്റേഷനിൽ എത്തിയപ്പോൾ മകൾ പരാതി നൽകിയിട്ടുണ്ടെന്ന് പറഞ്ഞ് പിതാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. അമ്മയുടെ പ്രേരണയിലാണ് പെൺകുട്ടി പിതാവിനെതിരെ പരാതി നൽകിയതെന്നാണ് വിവരം. പെൺകുട്ടിയുടെ പരാതിയിൽ അന്വേഷണം നടത്താതെ പോലീസ് അറസ്റ്റ് ചെയ്ത് മർദിച്ചതായും പിതാവിന്റെ പരാതിയിൽ പറയുന്നു.

English Summary : complaint of a man that his daughter and wife framed him in pocso

-Advertisements-