Thursday, May 2, 2024
-Advertisements-
KERALA NEWSവേട്ടയാടാൻ വിട്ടുതരില്ല ; സുരേഷ് ഗോപിക്ക് പിന്തുണയുമായി വൻ ജനാവലി നടക്കാവ് പോലീസ് സ്റ്റേഷനിൽ

വേട്ടയാടാൻ വിട്ടുതരില്ല ; സുരേഷ് ഗോപിക്ക് പിന്തുണയുമായി വൻ ജനാവലി നടക്കാവ് പോലീസ് സ്റ്റേഷനിൽ

chanakya news
-Advertisements-

കോഴിക്കോട് : അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ച് മാധ്യമ പ്രവർത്തക നൽകിയ കേസിൽ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി കോഴിക്കോട് നടക്കാവ് പോലീസ് സ്റ്റേഷനിൽ ഹാജരായി. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന നിർദേശത്തെ തുടർന്നാണ് സുരേഷ് ഗോപി പോലീസ് സ്റ്റേഷനിലെത്തിയത്.

നടക്കാവ് പോലീസ് സ്റ്റേഷനിൽ വൻ ജനാവലിയാണ് സുരേഷ് ഗോപിയെ വരവേറ്റത്. വേട്ടയാടാൻ വിട്ടുതരില്ലെന്ന പ്ലക്കാർഡുകൾ ഉയർത്തി സ്ത്രീകൾ അടങ്ങുന്നവരാണ് സുരേഷ് ഗോപിയെ സ്വീകരിച്ചത്. സുരേഷ് ഗോപിക്കായി മൂന്ന് അഭിഭാഷകരും സ്റ്റേഷനിലെത്തി.

സുരേഷ് ഗോപിക്ക് പിന്തുണയുമായെത്തിയ ജനങ്ങളെ സ്റ്റേഷന്റെ ഗേറ്റിന് മുന്നിൽ പോലീസ് തടഞ്ഞു. കേരളമാകെ എസ് ജിക്കൊപ്പം എന്ന മുദ്രാവാക്യം ഉയർത്തിയാണ് ജനങ്ങൾ പിന്തുണയുമായെത്തിയത്. ജനങ്ങൾ കൂടിയതോടെ ഗതാഗത തടമുണ്ടായി. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ, ശോഭ സുരേന്ദ്രൻ,എംടി രമേശ് തുടങ്ങിയ നേതാക്കളും സുരേഷ് ഗോപിക്ക് പിന്തുണയുമായി നടക്കാവ് പോലീസ് സ്റ്റേഷനിലെത്തി.

English Summary : complaint of woman journalist suresh gopi to appear before police

-Advertisements-