Sunday, April 28, 2024
-Advertisements-
KERALA NEWSമറ്റൊരു ഗതിയും ഇല്ലാത്തത് കൊണ്ട് ബിജെപിയിൽ ചേർന്നു ; കേരളം കണ്ട ഏറ്റവും വലിയ ദരിദ്രവാസിയാണ്...

മറ്റൊരു ഗതിയും ഇല്ലാത്തത് കൊണ്ട് ബിജെപിയിൽ ചേർന്നു ; കേരളം കണ്ട ഏറ്റവും വലിയ ദരിദ്രവാസിയാണ് പിസി ജോർജെന്ന് വെള്ളാപ്പള്ളി നടേശൻ

chanakya news
-Advertisements-

പത്തനംതിട്ട : പിസി ജോർജ് കേരളം കണ്ട ഏറ്റവും വലിയ ദരിദ്രവാസിയാണെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. എങ്ങും ഗതികിട്ടാതെ വന്നപ്പോഴാണ് പിസി ജോർജ് ബിജെപിയിൽ ചേർന്നതെന്നും തലയിൽ ആൾതാമസമുള്ള ആരും പിസി ജോർജിനെ സ്ഥാനാർത്ഥിയാക്കാൻ തയ്യാറാകില്ലെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.

പിസി ജോർജ് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചാൽ ദയനീയമായി പരാജയപ്പെടുമെന്നും ബിജെപിക്കാർ പോലും വോട്ട് ചെയ്യില്ലെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ഉമ്മൻ ചാണ്ടിയെയും, പിണറായി വിജയനെയും ചീത്ത വിളിച്ച ആളാണ് പിസി ജോർജ്. കേരളത്തിലെ ജനങ്ങൾ പിസി ജോർജിനെ വിശ്വസിക്കില്ലെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.

എൻകെ പ്രേമചന്ദ്രൻ പ്രധാനമന്ത്രിക്കൊപ്പം ഭക്ഷണം കഴിച്ചതിൽ എന്താണ് തെറ്റെന്നും പിണറായി മോദിക്ക് കൈ കൊടുത്തിട്ടില്ലേയെന്നും വെള്ളാപ്പള്ളി നടേശൻ ചോദിച്ചു. കോൺഗ്രസ്സ് നേതൃത്വം ഒത്തൊരുമയില്ലാത്തത് കൊണ്ടാണ് നേതാക്കൾ രണ്ട പേരും യാത്ര നടത്തുന്നതെന്നും വെള്ളാപ്പള്ളി നടേശൻ പരിഹസിച്ചു.

English Summary : vellapalli nadeshan about pc george

-Advertisements-