Friday, May 3, 2024
-Advertisements-
KERALA NEWSനേരത്തെ അങ്കമാലി സഹകരണ ബാങ്കിൽ പ്രസിഡന്റായിരുന്നു ; എറണാകുളത്തെ സ്വകാര്യ ഹോട്ടലിൽ കോൺഗ്രസ്സ് നേതാവിനെ മരിച്ച...

നേരത്തെ അങ്കമാലി സഹകരണ ബാങ്കിൽ പ്രസിഡന്റായിരുന്നു ; എറണാകുളത്തെ സ്വകാര്യ ഹോട്ടലിൽ കോൺഗ്രസ്സ് നേതാവിനെ മരിച്ച നിലയിൽ കണ്ടെത്തി

chanakya news
-Advertisements-

എറണാകുളം : കോൺഗ്രസ്സ് നേതാവിനെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. അങ്കമാലി സ്വദേശിയും മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ പിടി പോൾ (52) ആണ് മരിച്ചത്. ഹോട്ടൽ ജീവനക്കാരാണ് പോളിനെ മരിച്ച നിലയിൽ കണ്ടെത്തിയത് തുടർന്ന് പോലീസിൽ വിവരമറിയിക്കുകയായിരുന്നു.

ആലുവയിലെ മഹനാമി ഹോട്ടലിൽ വെള്ളിയാഴ്ച ഉച്ചയോടെയാണ് പോൾ മുറിയെടുത്ത്. വൈകുന്നേരത്തോടെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പോലീസ് പരിശോധനയിൽ ഹോട്ടൽ മുറിയിൽ നിന്ന് മൊബൈൽ ഫോണും,ബാഗും,മദ്യക്കുപ്പിയും കണ്ടെടുത്തു. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം ആലുവ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

അങ്കമാലി സഹകരണ ബാങ്ക് പ്രസിഡന്റായും, അങ്കമാലി അർബൻ ബാങ്ക് പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. കൂടാതെ ഐൻടിയുസി സംസ്ഥാന വൈസ്പ്രസിഡന്റ് സ്ഥാനവും മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.

English Summary : congress leader pt poul found dead in aluva hotel room

-Advertisements-