Tuesday, May 21, 2024
-Advertisements-
KERALA NEWSപനങ്ങാടുള്ള സഹോദരിയെ കാണാൻ എത്തിയ ആൽവിൻ മടങ്ങും വഴിയാണ് കുസാറ്റിലെ ഗാനമേളയെ കുറിച്ച് അറിഞ്ഞത് ;...

പനങ്ങാടുള്ള സഹോദരിയെ കാണാൻ എത്തിയ ആൽവിൻ മടങ്ങും വഴിയാണ് കുസാറ്റിലെ ഗാനമേളയെ കുറിച്ച് അറിഞ്ഞത് ; ഗൾഫിൽ പോകാനിരിക്കെയാണ് ആൽവിന്റെ വിയോഗം

chanakya news
-Advertisements-

പാലക്കാട് : കുസാറ്റ് ഫെസ്റ്റിനിടെയുണ്ടായ ദുരന്തത്തിൽ ജീവൻ നഷ്ടപെട്ട പാലക്കാട് സ്വദേശി ആൽവിൻ ജോസഫ് കൊച്ചിയിലെത്തിയത് സഹോദരിയെ കാണാൻ. സുഹൃത്തിനൊപ്പമാണ് ആൽവിൻ ശനിയാഴ്ച രാവിലെ കൊച്ചിയിലെത്തിയത്. പനങ്ങാടുള്ള സഹോദരിയെ കണ്ട് മടങ്ങുന്നതിനിടെയാണ് കുസാറ്റിൽ സംഗീതനിശ നടക്കുന്നുണ്ടെന്നറിഞ്ഞത് തുടർന്ന് സംഗീതനിശ കാണുന്നതിനായി കളമശ്ശേരിയിലേക്ക് പോകുകയായിരുന്നു.

ഇലക്ട്രീഷ്യനായി ജോലി ചെയ്യുന്ന ആൽവിൻ ഗൾഫിൽ പോകാനുള്ള തയ്യാറെടുപ്പിലായിരുന്നെന്ന് ബന്ധുക്കൾ പറയുന്നു. സാമ്പത്തികമായി ബുദ്ധിമുട്ടുന്ന കുടുംബമാണ് അൽവിന്റേത്. നാല് ലക്ഷത്തോളം രൂപയുടെ കടബാധ്യതയുള്ളതിനാൽ ഗൾഫിൽ പോയി ബാധ്യത തീർക്കാമെന്ന് കരുതിയിരിക്കെയാണ് അൽവിന്റെ മരണം.

ശനിയാഴ്ച വൈകുന്നേരമാണ് കുസാറ്റിൽ നടന്ന ടെക് ഫെസ്റ്റിനിടെ ദുരന്തമുണ്ടായത്. തിക്കിലും തിരക്കിലുംപെട്ട് നാല് വിദ്യാർത്ഥികൾ മരിക്കുകയും നിരവധി വിദ്യാർത്ഥികൾക്ക് പരിക്കേൽക്കുകയും ചെയ്തു.

English Summary : cusat tragedy latest

-Advertisements-