Tuesday, April 30, 2024
-Advertisements-
KERALA NEWSകുസാറ്റ് ദുരന്തത്തിൽ ജീവൻ നഷ്ടമായ ആൻ റിഫ്‌ത ചവിട്ടുനാടക വേദികളിലെ നിറ സാനിധ്യം, അരങ്ങിലെ രാജകുമാരിക്ക്...

കുസാറ്റ് ദുരന്തത്തിൽ ജീവൻ നഷ്ടമായ ആൻ റിഫ്‌ത ചവിട്ടുനാടക വേദികളിലെ നിറ സാനിധ്യം, അരങ്ങിലെ രാജകുമാരിക്ക് വിട

chanakya news
-Advertisements-

കൊച്ചി : കളമശ്ശേരി കുസാറ്റ് ക്യാമ്പസിൽ ടെക് ഫെസ്റ്റിനിടെ അപ്രതീക്ഷിതമായുണ്ടായ ദുരന്തത്തിൽ നാല് വിദ്യാർത്ഥികൾക്കാണ് ജീവൻ നഷ്ടമായത്. രണ്ടാം വർഷ സിവിൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥികളായ നോർത്ത് പറവൂർ സ്വദേശി ആൻ റിഫ്‌ത, കൂത്താട്ടുകുളം സ്വദേശി അതുൽ തമ്പി, താമരശേരി സ്വദേശി സാറ തോമസ് പാലക്കാട് മുണ്ടൂർ സ്വദേശി ആൽബിൻ ജോസഫ് എന്നിവരാണ് മരിച്ചത്.

വീട്ടിൽ നിന്നും സന്തോഷത്തോടെ കോളേജിലേക്ക് പോയ കുഞ്ഞു പെങ്ങൾ അപകടത്തിൽ പെട്ടിട്ടുണ്ടാവല്ലേ എന്ന പ്രാർത്ഥനയോടെയാണ് റിഥുലും സുഹൃത്തുക്കളും ആശുപത്രിയിലേക്ക് ഓടിയെത്തിയത്. എന്നാൽ അവിടെ കണ്ട കാഴ്ച ഹൃദയം തകർക്കുന്നതായിരുന്നു. അപകടത്തിൽ തന്റെ കുഞ്ഞ് പെങ്ങൾ മരിച്ച വിവരം അറിഞ്ഞതോടെ പൊട്ടിക്കരഞ്ഞ റിഥുലിനെ സമാധാനിപ്പിക്കാൻ കൂടെയുണ്ടായിരുന്ന സുഹൃത്തുക്കൾക്കുമായില്ല.

കുസാറ്റ് ദുരന്തത്തിൽ മരിച്ച ആൻ റിഫ്‌ത യുടെ പിതാവ് റോയി ജോർജുകുട്ടി ചവിട്ടുനാടകകളരിയിലെ ആശാനായിരുന്നു. അതിനാൽ തന്നെ മകൾ ആൻ റിഫ്‌തയും ചവിട്ടുനാടക വേദികളിലെ താരമായിരുന്നു. പിതാവിന്റെ സംവിധാനത്തിൽ നിരവധി നാടകങ്ങളുടെ ഭാഗമാകാൻ ആൻ റിഫ്‌തയ്ക്ക് സാധിച്ചിട്ടുണ്ട്. വിശുദ്ധ ഗീവർഗീസ്,സെന്റ് സെബാസ്റ്റ്യൻ, ജൊവാൻ ഓഫ് ആർക്ക് തുടങ്ങി നിരവധി ചവിട്ടുനാടകങ്ങളിൽ ആൻ റിഫ്‌ത അഭിനയിച്ചിട്ടുണ്ട്.

English Summary : cusat tragedy update

-Advertisements-