Friday, May 3, 2024
-Advertisements-
KERALA NEWSമുഖ്യമന്ത്രി പിണറായി വിജയനെതിരെ ഏഴാം ക്ലാസ്സ് വിദ്യാർത്ഥിയുടെ വധ ഭീഷണി, പോലീസ് ആസ്ഥാനത്ത് വിളിച്ച് വധ...

മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഏഴാം ക്ലാസ്സ് വിദ്യാർത്ഥിയുടെ വധ ഭീഷണി, പോലീസ് ആസ്ഥാനത്ത് വിളിച്ച് വധ ഭീഷണിയും അസഭ്യവർഷവും

chanakya news
-Advertisements-

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഏഴാം ക്ലാസ്സ് വിദ്യാർത്ഥിയുടെ വധ ഭീഷണി. ഇന്നലെ വൈകിട്ട് വഴുതക്കാട്ടെ പോലീസ് അസ്ഥാനത്താണ് വധ ഭീഷണിയെത്തിയത്. ഫോണിലൂടെ വിളിച്ച ഏഴാം ക്ലാസ്സ് വിദ്യാർത്ഥി മുഖ്യമന്ത്രിക്കെതിരെ വധഭീഷണി മുഴക്കുകയായിരുന്നു. സംഭവത്തിൽ മ്യൂസിയം പോലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് സ്‌കൂൾ വിദ്യാർത്ഥിനിയാണ് പിന്നിലെന്ന് വ്യക്തമായത്.

എറണാകുളം സ്വദേശിയായ പന്ത്രണ്ട് വയസുകാരനാണ് മുഖ്യമന്ത്രിയെ വധിക്കുമെന്ന് ഭീഷണി മുഴക്കിയത്. ഭീഷണിക്ക് പുറമെ വിദ്യാർത്ഥി പോലീസിനെതിരെ അസഭ്യവർഷവും നടത്തി. മുഖ്യമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയത് ഏഴാം ക്ലാസ്സ് വിദ്യാർത്ഥിയാണെങ്കിലും ഇതിന് പിന്നിൽ മറ്റാരെങ്കിലും ഉണ്ടോ എന്ന് പോലീസ് അന്വേഷിച്ച് വരികയാണ്.

മുഖ്യമന്ത്രിക്കെതിരെ സമാനമായ രീതിയിൽ നേരത്തേയും വധഭീഷണികളുണ്ടായിരുന്നു. 2019 ൽ മാവോയിസ്റ്റുകളുടെ പേരിൽ വധ ഭീഷണി ലഭിച്ചിരുന്നു.

English Summary : death threat to cm pinarayi vijayan a class 7 student

-Advertisements-