Sunday, April 28, 2024
-Advertisements-
NATIONAL NEWSകടമെടുക്കാനുള്ള പരിധി വർധിപ്പിക്കണം ; കേന്ദ്രസർക്കാരിനെതിരെ കേരളം സുപ്രീം കോടതിയിൽ

കടമെടുക്കാനുള്ള പരിധി വർധിപ്പിക്കണം ; കേന്ദ്രസർക്കാരിനെതിരെ കേരളം സുപ്രീം കോടതിയിൽ

chanakya news
-Advertisements-

ന്യുഡൽഹി : കേന്ദ്രസർക്കാർ കടമെടുപ്പ് പരിധി വെട്ടിക്കുറച്ചതിനെതിരെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിച്ചു. കേന്ദ്രസർക്കാർ സംസ്ഥാനത്തെ സാമ്പത്തികമായി ഞെരുക്കുകയായണെന്ന് ആരോപിച്ചാണ് ഹർജി നൽകിയത്. കേന്ദ്രസർക്കാരിനെതിരെ സുപ്രീംകോടതിയെ സമീപിക്കുന്നതിൽ സാധ്യതയുണ്ടെന്ന നിയമോപദേശം ലഭിച്ചതിന് പിന്നാലെയാണ് കേരളം സുപ്രീം കോടതിയെ സമീപിച്ചത്.

കിഫ്‌ബി വക എടുത്ത കടം ഉൾപ്പടെ കണക്കിലെടുത്താണ് കേരളത്തിന്റെ വായ്പാ പരിധി കേന്ദ്രസർക്കാർ വെട്ടിക്കുറിച്ചതെന്ന് സംസ്ഥാന സർക്കാർ നൽകിയ ഹർജിയിൽ പറയുന്നു. ക്ഷേപ പെൻഷൻ നൽകാനായി നിർമ്മിച്ച കമ്പനി രൂപീകരിച്ച തുകയും കേരളത്തിന്റെ ബാധ്യതയായാണ് കണ്ടിരിക്കുന്നതെന്നും 26000 കോടി രൂപയുടെ കുറവ് കേരളത്തിന് വന്നിട്ടുള്ളതായും ഹർജിയിൽ പറയുന്നു.

28550 കോടി പ്രതീക്ഷിച്ച കേരളത്തിന് 20521 കോടി രൂപ കടമെടുക്കാനുള്ള അനുമതി മാത്രമാണ് കേന്ദ്രസർക്കാർ നൽകിയത്. കടമെടുപ്പ് പരിധി വർധിപ്പിക്കണമെന്ന സംസ്ഥാന സർക്കാരിന്റെ ആവിശ്യം കേന്ദ്രസർക്കാർ തള്ളിയിരുന്നു.

English Summary : borrowing limits cut kerala in sc against central govt

-Advertisements-