Friday, May 3, 2024
-Advertisements-
NATIONAL NEWSഫ്ലിപ്പ്കാർട്ട് ജീവനക്കാരിയെ ബൈക്കിലെത്തിയ സംഘം നടുറോഡി വെടിവെച്ച് കൊലപ്പെടുത്തി

ഫ്ലിപ്പ്കാർട്ട് ജീവനക്കാരിയെ ബൈക്കിലെത്തിയ സംഘം നടുറോഡി വെടിവെച്ച് കൊലപ്പെടുത്തി

chanakya news
-Advertisements-

ന്യുഡൽഹി : ഫ്ലിപ്പ്കാർട്ട് ജീവനക്കാരിയെ നടുറോഡി വെടിവെച്ച് കൊലപ്പെടുത്തി. ഡൽഹി സ്വദേശിനി ജ്യോതി (32) ആണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രി എട്ട് മണിയോടെയാണ് ഡൽഹി പശ്ചിമവിഹാറിൽ സംഭവം നടന്നത്.

ഇ-കൊമേഴ്‌സ് കമ്പനിയായ ഫ്ലിപ്കാർട്ടിന്റെ കൊറിയർ സർവീസ് വിഭാഗത്തിലാണ് ജ്യോതി ജോലി ചെയ്തിരുന്നത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ജ്യോതിയെ ബൈക്കിലെത്തിയ സംഘമാണ് വെടിവെച്ച് വീഴ്ത്തിയത്. ഭർത്താവ് നോക്കി നിൽക്കെയാണ് അക്രമകാരികൾ ജ്യോതിക്ക് നേരെ വെടിയുതിർത്തത്. എന്നാൽ ആരാണെന്ന് തിരിച്ചറിയാൻ സാധിച്ചില്ലെന്ന് ജ്യോതിയുടെ ഭർത്താവ് മാധ്യമങ്ങളോട് പറഞ്ഞു.

സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭ സ്ഥലത്തേയും പരിസര പ്രദേശങ്ങളിലെയും സിസിടിവി ദൃശ്യങ്ങൾ പോലീസ് നിരീക്ഷിച്ച് വരികയാണ്. പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉടൻ പിടികൂടുമെന്നും പോലീസ് അറിയിച്ചു.
പിടികൂടാനാകുമെന്നും പോലീസ് പറഞ്ഞു.

English Summary : delhi crime 32 year old female employee of flipkart shot dead

-Advertisements-