Saturday, April 27, 2024
-Advertisements-
NATIONAL NEWSഡൽഹി രാഷ്‌ട്രപതി ഭരണത്തിലേക്കെന്ന് സൂചന, ജയിലിൽ നിന്ന് ഭരിക്കാൻ അനുവദിക്കില്ലെന്ന് ഡൽഹിയിലെ ജനങ്ങൾക്ക് ഉറപ്പ് നൽകി...

ഡൽഹി രാഷ്‌ട്രപതി ഭരണത്തിലേക്കെന്ന് സൂചന, ജയിലിൽ നിന്ന് ഭരിക്കാൻ അനുവദിക്കില്ലെന്ന് ഡൽഹിയിലെ ജനങ്ങൾക്ക് ഉറപ്പ് നൽകി ഗവർണർ

chanakya news
-Advertisements-

ന്യുഡൽഹി : ഡൽഹിയിൽ രാഷ്‌ട്രപതി ഭരണം ഏർപ്പെടുത്തിയേക്കുമെന്ന് സൂചന. സർക്കാരിനെ ജയിലിൽ നിന്നും ഭരിക്കാൻ അനുവദിക്കില്ലെന്ന് ലഫ്റ്റനന്റ് ഗവർണർ വിനയ് കുമാർ സക്‌സേന വ്യക്തമാക്കി. സർക്കാർ ജയിലിൽ നിന്ന് ഭരിക്കില്ലെന്ന് ഡൽഹിയിലെ ജനങ്ങൾക്ക് ഉറപ്പ് നൽകുന്നതായി വിനയ് കുമാർ സക്‌സേന പറഞ്ഞു.

മദ്യനയ അഴിമതി കേസിൽ ഇഡി അറസ്റ്റ് ചെയ്ത ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ ജയിലിൽ നിന്നും ഭരിക്കുമെന്നും ഭരണം തുടരുമെന്നും ആംആദ്മി നേതൃത്വം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് വിനയ് കുമാർ സക്സേനയുടെ പ്രതികരണം.

അതേസമയം കേജരിവാളിനെ അറസ്റ്റ് ചെയ്ത നടപടിയിൽ ഇടപെടാൻ ഹൈക്കോടതി വിസമ്മതിച്ചു. അറസ്റ്റിനെ ചോദ്യം ചെയ്ത് കെജരിവാൾ നൽകിയ ഹർജിയിൽ വാദംകേട്ട കോടതി ഇഡിക്ക് നോട്ടീസ് അയച്ചു. ഏപ്രിൽ രണ്ടിനകം മറുപടി നൽകണമെന്ന് കോടതി നിർദേശിച്ചു.

അതേസമയം കേജരിവാൾ നൽകിയ ഹർജിയുടെ പകർപ്പ് ലഭിച്ചില്ലെന്നും മറുപടി നൽകാൻ കൂടുതൽ സമയം വേണമെന്നും ഇഡി ആവശ്യപ്പെട്ടു.

English Summary : prez rule in delhi lg says govt wont be run from jail

-Advertisements-