Sunday, May 5, 2024
-Advertisements-
KERALA NEWSകൊല്ലത്ത് പതിനാലുകാരനെ വഴിയിൽ തടഞ്ഞ് നിർത്തി വിവസ്ത്രനാക്കിയ ശേഷം ജനനേന്ദ്രിയം കത്തികൊണ്ട് മുറിക്കാൻ ശ്രമിച്ചു, അഞ്ച്...

കൊല്ലത്ത് പതിനാലുകാരനെ വഴിയിൽ തടഞ്ഞ് നിർത്തി വിവസ്ത്രനാക്കിയ ശേഷം ജനനേന്ദ്രിയം കത്തികൊണ്ട് മുറിക്കാൻ ശ്രമിച്ചു, അഞ്ച് യുവാക്കൾ അറസ്റ്റിൽ

chanakya news
-Advertisements-

കൊല്ലം : പത്തനാപുരത്ത് പതിനാലുകാരന്റെ ജനനേന്ദ്രിയം മുറിക്കാൻ ശ്രമിച്ച സംഭവത്തിൽ അഞ്ച് പേർ അറസ്റ്റിൽ. പതിനാലുകാരനെ വിവസ്ത്രനാക്കി ലൈംഗീകമായി ഉപദ്രവിക്കുകയും നജനനേന്ദ്രിയത്തിൽ കത്തിവെച്ച് മുറിക്കാൻ ശ്രമിക്കുകയുമായിരുന്നു. ക്ഷേത്ര ദർശനം കഴിഞ്ഞ് വീട്ടിലേക്ക് വരുന്നതിനിടെയാണ് അഞ്ചംഗ സംഗം കുട്ടിയെ വഴിയിൽ തടഞ്ഞ് നിർത്തി അതിക്രമം കാണിച്ചത്.

കുട്ടിയെ തടഞ്ഞ് നിർത്തിയ ശേഷം വസ്ത്രങ്ങൾ അഴിക്കുകയും മർദ്ധിക്കുകയുമായിരുന്നു. മർദ്ധിക്കുന്നതിനിടെ കുട്ടി വേദന കൊണ്ട് നിലവിളിച്ചു. നിലവിളിക്കാതിരിക്കാൻ കുട്ടിയുടെ ജനനേന്ദ്രിയത്തിൽ കത്തിവെച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു. കുട്ടിയുടെ പിതാവിന്റെ പരാതിയിൽ മാങ്കോട് സ്വദേശി അജിത്ത് (30), അനീഷ് (26), രാജേഷ് (31), കാഞ്ഞിരത്തും വിളയിൽ അജിത്ത് (26), അഖിൽ (26) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

മാങ്കോട് ഗവൺമെന്റ് ആശുപത്രിക്ക് സമീപത്തുള്ള ഗ്രൗണ്ടിൽ വെച്ചാണ് യുവാക്കൾ കുട്ടിയെ ആക്രമിച്ചത്. പ്രതികൾ മദ്യലഹരിയിലായിരുന്നതായി പോലീസ് അറിയിച്ചു. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കിയതിന് ശേഷം റിമാൻഡ് ചെയ്തു.

English Summary : five member gang arrested for abusing 14 year old boy in kollam

-Advertisements-