Monday, May 20, 2024
-Advertisements-
ENTERTAINMENTCinemaപണ്ട് പ്രണയിച്ച ആളുമായി ഇപ്പോഴും അടുപ്പമുണ്ട്, അതിപ്പോഴും ഒരു വേദനയാണ്, മറ്റൊന്ന് വന്നാലും അതിന് പകരമാവില്ല...

പണ്ട് പ്രണയിച്ച ആളുമായി ഇപ്പോഴും അടുപ്പമുണ്ട്, അതിപ്പോഴും ഒരു വേദനയാണ്, മറ്റൊന്ന് വന്നാലും അതിന് പകരമാവില്ല ; ആദ്യ പ്രണയത്തെ കുറിച്ച് ചലച്ചിത്രതാരം ദിലീപ് പറയുന്നു

chanakya news
-Advertisements-

പ്രേക്ഷകരുടെ ജനപ്രിയ നായകനാണ് ദിലീപ്.1992 മുതൽ അഭിനയരംഗത്തു സജീവമായ ദിലീപിന്റെ ആദ്യചിത്രം എന്നോടിഷ്ട്ടം കൂടാമോ എന്നാണ്. പിന്നീട് നിരവധി ചിത്രങ്ങളിൽ അഭിനയിച്ച് സല്ലാപം എന്ന ചിത്രത്തിൽ നായകവേഷം ചെയ്തുതുടങ്ങി. ഒരു പാട് ഹിറ്റ് ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

മായമോഹിനി, ചാന്തുപൊട്ട് പോലുള്ള ചിത്രങ്ങൾ ദിലീപിന്റെ കരിയറിലെ ഒരു വഴിതിരിവായിരുന്നു. നടിയുമായി ബന്ധപെട്ട കേസിൽ നിരവധി ആരോപണങ്ങൾ താരത്തിനെതിരെ ഉണ്ടായിക്കൊണ്ടിരിക്കുമ്പോഴും ദിലീപിന്റെ ചിത്രങ്ങൾ ഇന്നും പ്രേക്ഷകർ ഇരു കയ്യും നീട്ടിയാണ് സ്വീകരിക്കാറുള്ളത്. പവി കെയർ ടേക്കർ ആണ് തരത്തിന്റെ ഏറ്റവും പുതിയ ചിത്രം.

ഇപ്പോഴിതാ തന്റെ ആദ്യ പ്രണയത്തെ കുറിച്ച് പറയുകയാണ് താരം. സ്കൂളിൽ പഠിക്കുമ്പോഴാണ് ആദ്യ പ്രണയം തുടങ്ങിയതെന്ന് ദിലീപ് പറയുന്നു. അത് വേറൊരു ഫീൽ ആണ്. പക്ഷെ പ്രണയം തോന്നിയ ആളോട് സംസാരിക്കാൻ അന്ന് വലിയ ബുദ്ധിമുട്ടായിരുന്നു. പക്ഷെ അത് എങ്ങനെ തുറന്ന് പറയണമെന്നറിയില്ലായിരുന്നു. അതിനിടയിൽ ഒരു ദൂതനോ ഹംസമൊക്ക ഉണ്ടാകും. പലതവണ കത്തുകൾ എഴുതി കളയാറുണ്ടായിരുനെന്ന് താരം പറയുന്നു.

പ്രണയം നമ്മളിൽ നിന്ന് ഒരിക്കലും നഷ്ടപ്പെടാൻ പാടില്ല. പ്രണയം പോയിക്കഴിഞ്ഞാൽ നമ്മൾ വളരെ മെക്കാനിക്കായിപ്പോകും. ഒന്നിനോടും പ്രണയമില്ലെങ്കിൽ മനുഷ്യൻ ഇല്ലാണ്ടായിപ്പോകുമെന്ന് ദിലീപ് പറയുന്നു. കോളേജിലെ പ്രണയമെന്ന് പറയുന്നത് ബസ്സിലൊക്കെ പോകുമ്പോൾ തമ്മിൽ ചിരിക്കും എന്നൊക്കെ മാത്രം. തമ്മിൽ സംസാരിക്കാറില്ല. പക്ഷെ റിയൽ ലവ് ഫെയിലിയർ ആയ ആളാണ് താൻ. അത് ഇപ്പോഴും ഒരു വേദനയായിട്ടുണ്ട്. ചിലതിനു പകരമില്ല. മറ്റൊന്ന് വന്നാലും അതിന് പകരമാകില്ല എന്ന് താരം പറയുന്നു. പണ്ട് പ്രണയിച്ച ആളുമായി ഇപ്പോഴും അടുപ്പമുണ്ടെന്നും വാട്സപ്പിലൂടെ ഇടയ്ക്ക് ചാറ്റ് ചെയ്യാറുണ്ടെന്നും ദിലീപ് പറയുന്നു.

English Summary : dileep about first love

-Advertisements-