Saturday, May 4, 2024
-Advertisements-
KERALA NEWSകുന്നംകുളത്ത് നാല് വർഷം മുൻപ് യുവാവ് പുഴയിൽ മുങ്ങി മരിച്ച സംഭവം കൊലപാതകമാണെന്ന് പോലീസ് കണ്ടെത്തൽ...

കുന്നംകുളത്ത് നാല് വർഷം മുൻപ് യുവാവ് പുഴയിൽ മുങ്ങി മരിച്ച സംഭവം കൊലപാതകമാണെന്ന് പോലീസ് കണ്ടെത്തൽ ; സുഹൃത്ത് അറസ്റ്റിൽ

chanakya news
-Advertisements-

തൃശൂർ : കുന്നംകുളത്ത് നാല് വർഷം മുൻപ് യുവാവ് പുഴയിൽ മുങ്ങി മരിച്ച സംഭവം കൊലപാതകമാണെന്ന് പോലീസ് കണ്ടെത്തൽ. കൈപ്പറമ്പ് സ്വദേശി രാജേഷ് 2019 നവംബർ പതിനെട്ടിന് കുന്നംകുളത്തിനടുത്ത് പുഴയിൽ മുങ്ങി മരിച്ചിരുന്നു. സംഭവത്തിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.

രാജേഷിന്റെ ബന്ധുക്കൾ പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് രാജേഷിന്റെ മരണം കൊലപാതകമാണെന്ന് കണ്ടെത്തിയത്. സംഭവത്തിൽ രാജേഷിന്റെ സുഹൃത്ത് വരന്തപ്പള്ളി സ്വദേശി സലീഷ് ആണ് അറസ്റ്റിലായത്.

സലീഷിന്റെ മൊബൈൽ ഫോൺ പുഴയിൽ വീണതിനെ തുടർന്ന് രാജേഷുമായി സലീഷ് വഴക്കിടുകയും പുഴയിലേക്ക് തള്ളിയിടുകയുമായിരുന്നു. ഇരുവരും മദ്യ ലഹരിയിലായിരുന്നെന്നും പോലീസ് പറയുന്നു. അതേസമയം രാജേഷിന്റെ മരണത്തിൽ ബന്ധുക്കൾ സംശയം പ്രകടിപ്പിച്ചിരുന്നു. തുടർന്ന് പോലീസിൽ പരാതി നൽകി. ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ സലീഷിനെ പോലീസ് നിരീക്ഷിച്ച് വരികയായിരുന്നു. നിരവധി തവണ ചോദ്യം ചെയ്‌തെങ്കിലും സലീഷ് കുറ്റം സമ്മതിച്ചിരുന്നില്ല.

English Summary : drowning death of a man in kunnamkulam four years ago is turned out as murder

-Advertisements-