ഹിമാചലിലെ കനൽത്തരിയും കെട്ടു ; സിറ്റിംഗ് സീറ്റിൽ പോലും സിപിഎം ന് ദയനീയ പരാജയം

ഷിംല : ഹിമാചൽ പ്രദേശിൽ സിപിഎം ന് തിരിച്ചടി. ഉണ്ടായിരുന്ന കനൽത്തരിയും കെട്ടു കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ലഭിച്ച ഒരു സീറ്റ് ഇത്തവണ നഷ്ടമായി. തിയോഗിലെ സിറ്റിംഗ് സീറ്റിൽ സിപിഎം സ്ഥാനാർത്ഥിയായി മത്സരിച്ച രാകേഷ് സിംഘ ദയനീയമായി പരാജയപ്പെട്ടു. കോൺഗ്രസിന്റെ കുൽദീപ് സിങ് വിജയം നേടിയപ്പോൾ രണ്ടാം സ്ഥാനത് ബിജെപിയുടെ അജയ് ശ്യാമും മൂന്നാം സ്ഥാനത്ത് സ്വതന്ത്ര സ്ഥാനാർത്ഥിയും നേടിയപ്പോൾ നാലാം സ്ഥാനത്ത് മാത്രമാണ് സിറ്റിംഗ് സീറ്റിൽ രാകേഷ് സിംഘയ്ക്ക് നേടാനായത്.

  ഇത് രാജ്യത്തിൻറെ പരിപാടി കൂടെ നിൽക്കണം ; രാജ്യത്തെ രാഷ്ട്രീയ നേതാക്കളുടെ യോഗം വിളിച്ച് പ്രധാനമന്ത്രി | ജി 20 ഉച്ചകോടി

2017 ൽ കാൽ ലക്ഷം വോട്ടുകൾ നേടി വിജയിച്ച സിപിഎം സ്ഥാനാർഥി ഇത്തവണ പന്ത്രണ്ടായിരം വോട്ടുകൾ മാത്രമാണ് നേടിയത്. ഇതോടെ ഹിമാചലിൽ ആകെയുണ്ടായിരുന്ന സീറ്റും സിപിഎം ന് നഷ്ടമായി.

Latest news
POPPULAR NEWS