Saturday, April 27, 2024
-Advertisements-
NATIONAL NEWSനികുതി അടയ്ക്കുന്നതിൽ വീഴ്ച, സിപിഐ ക്ക് 11 കൊടിയും സിപിഐഎം ന് 15 കോടിയും പിഴ...

നികുതി അടയ്ക്കുന്നതിൽ വീഴ്ച, സിപിഐ ക്ക് 11 കൊടിയും സിപിഐഎം ന് 15 കോടിയും പിഴ ചുമത്തി ആദായനികുതി വകുപ്പ്

chanakya news
-Advertisements-

ന്യൂഡൽഹി : നികുതി അടയ്ക്കുന്നതിൽ വീഴ്ച വരുത്തിയതിനെ തുടർന്ന് സിപിഎം നും സിപിഐ ക്കും ആദായ വകുപ്പ് നോട്ടീസ് അയച്ചു. പലിശയും പിഴയും അടയ്ക്കണമെന്ന് ആവിശ്യപെട്ടാണ് നോട്ടീസ്. പഴയ പാൻകാർഡ് ഉപയോഗിച്ചതിനാണ് സിപിഐ ക്കെതിരെ പിഴ ചുമത്തിയത്. പതിനൊന്ന് കോടി രൂപയാണ് സിപിഐ പിഴ അടയ്‌ക്കേണ്ടത്.

നികുതി അടച്ചതിലുള്ള വീഴ്ചയെ തുടർന്നാണ് സിപിഐഎം ന് ആദായ വകുപ്പ് നോട്ടീസ് അയച്ചത്. പതിനഞ്ച് കോടി രൂപയാണ് സിപിഐഎം ന് പിഴ ചുമത്തിയിരിക്കുന്നത്. 2016-2017 സാമ്പത്തിക വർഷത്തിലെ നികുതി അടച്ചതുമായി ബന്ധപ്പെട്ട വീഴ്ചയെ തുടർന്നാണ് ആദായ വകുപ്പിന്റെ നടപടി.

അതേസമയം ആദായ വകുപ്പിന്റെ നടപടിയെ ചോദ്യം ചെയ്ത് സിപിഐഎം കോടതിയെ സമീപിച്ചു. സിപിഐ യും നിയമനടപടി സ്വീകരിക്കുമെന്ന് അറിയിച്ചു. 1700 കോടി രൂപ പിഴ അടയ്ക്കണമെന്ന് കാണിച്ച് കോൺഗ്രസിനും നേരത്തെ ആദായവകുപ്പ് നോട്ടീസ് അയച്ചിരുന്നു.

English Summary : notice of income tax department to cpim and cpi

-Advertisements-