Saturday, May 4, 2024
-Advertisements-
KERALA NEWSAlappuzha Newsശിശുദിനത്തിൽ സ്കൂളിൽ പ്രസംഗിക്കാൻ പ്രസംഗം പഠിച്ച് കാത്തിരിക്കുകയായിരുന്നു ; സ്കൂട്ടർ ഇടിച്ച് മരിച്ച ഫൈഹ മോളുടെ...

ശിശുദിനത്തിൽ സ്കൂളിൽ പ്രസംഗിക്കാൻ പ്രസംഗം പഠിച്ച് കാത്തിരിക്കുകയായിരുന്നു ; സ്കൂട്ടർ ഇടിച്ച് മരിച്ച ഫൈഹ മോളുടെ വീഡിയോ നൊമ്പരമാകുന്നു

chanakya news
-Advertisements-

ആലപ്പുഴ : അമിത വേഗതയിലെത്തിയ സ്കൂട്ടർ ഇടിച്ച് മരിച്ച അഞ്ച് വയസുകാരി ഫൈഹ മോളുടെ വീഡിയോ നൊമ്പരമാകുന്നു. സ്കൂളിൽ നടക്കുന്ന ശിശുദിന പരിപാടിയിൽ പ്രസംഗിക്കുന്നതിനായി പഠിച്ച പ്രസംഗത്തിന്റെ വീഡിയോ ദൃശ്യങ്ങളാണ് കാണുന്നവരുടെ കണ്ണ് നിറയ്ക്കുന്നത്. ശുചിത്വത്തെ കുറിച്ചാണ് ഫൈഹ മോൾ തന്റെ പ്രസംഗത്തിൽ പറയുന്നത്.

ആരോഗ്യ ശുചിത്വം ആവശ്യമാണെന്നും അതിൽ ഏറ്റവും പ്രധാനപ്പെട്ടത് വ്യക്തി ശുചിത്വമാണെന്നും രാവിലെ എണീക്കണം രന്ടു നേരം പല്ല് തേക്കണം തുടങ്ങി നിരവധി കാര്യങ്ങളാണ് ഫൈഹ മോൾ വീഡിയോയിൽ പറയുന്നത്. പ്രസംഗം പഠിച്ച് ശിശുദിനത്തിനായി കത്ത് നിൽക്കുകയായിരുന്നു ഫൈഹ. ഇതിനിടെയാണ് ആലപ്പുഴയിലെ വിവ ചടങ്ങിൽ പങ്കെടുക്കാൻ മാതാപിതാക്കൾക്കൊപ്പം എത്തിയ ഫൈഹ സ്കൂട്ടർ ഇടിച്ച് മരിച്ചത്.

വിദ്യാർത്ഥികളായ പെൺകുട്ടികൾ ഓടിച്ച സ്കൂട്ടർ ഇടിച്ചാണ് ഫൈഹ മരണപ്പെട്ടത്. അപകടമുണ്ടാക്കിയ ശേഷം സ്‌കൂട്ടർ നിർത്താതെ പോകുകയായിരുന്നു. തുടർന്ന് പോലീസ് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ സ്‌കൂട്ടറിന്റെ ഉടമയായ സ്ത്രീയെ കണ്ടെത്തുകയും. സ്‌കൂട്ടർ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.

English Summary : faiha fazil video

-Advertisements-